നിങ്ങളുടെ പേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ ഉണ്ടോ? എങ്കില്‍ ടെലികോം കമ്പനിയുടെ പുതിയ നിര്‍ദ്ദേശം അറിയണം

0

സ്വന്തം പേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡുകളുള്ള എല്ലാവരും ജനുവരി പത്തിനകം അത് തിരിച്ചേല്‍പ്പിക്കണമെന്ന് ടെലികോം കമ്പനികള്‍ അറിയിച്ചു. ഒരാളുടെ പേരില്‍ ഒന്‍പതു സിംകാര്‍ഡുകളില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ അനുമിതിയില്ലാത്ത സാഹചര്യത്തിലാണ് ടെലികോം കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച സന്ദേശമയക്കാന്‍ തുടങ്ങിയത്. ഇതുസംബന്ധിച്ച് വാര്‍ത്താവിതരണ വകുപ്പിന്റെ പ്രത്യേക ഉത്തരവുണ്ടായിരുന്നു. സാധാരണ ഒരാളുടെ പേരില്‍ എത്ര സിം കാര്‍ഡുകളുണ്ടെന്ന് ഓരോ കമ്പനിക്കും അറിയാന്‍ കഴിയില്ല. ഓരോരുത്തരുടെയും പേരില്‍ എത്രയുണ്ടെന്ന് അറിയാന്‍ മാത്രമേ കമ്പനികള്‍ക്ക് കഴിയൂ. എന്നാല്‍ ഓരോരുത്തരുടെയും പേരില്‍ എത്ര സിം ഉണ്ടെന്ന് വാര്‍ത്താവിനിമയ വകുപ്പിന് അറിയാന്‍ കഴിയും.

ടെലികോം കമ്പനികളുടെ നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ വകുപ്പ് നേരിട്ടുതന്നെ ഇത്തരക്കാര്‍ക്കെതിരേ രംഗത്തുവന്നേക്കും. സാധാരണ ഉപയോഗത്തിലില്ലാത്ത നമ്പറുകള്‍ ഒരു നിശ്ചിത കാലം കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെടും. അങ്ങനെ നഷ്ടപ്പെടാത്തവയടക്കം ഓരോരുത്തരുടെയും പേരില്‍ എത്ര സിമ്മുകളുണ്ടെന്നാണ് വകുപ്പ് അന്വേഷിക്കുന്നത്. ഒന്‍പതില്‍ കൂടുതലുണ്ടെങ്കിലാണ് അവ സേവന ഉപഭോക്താക്കള്‍ക്ക് തിരിച്ചേല്‍പ്പിക്കേണ്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!