പുതുവര്‍ഷ പുലരി അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന ‘സുരക്ഷിത പുലരി ‘എന്ന സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ആര്‍. ടി. ഒ എന്‍ഫോഴ്സ്മെന്റിന്റെയും, ജില്ലാ ആര്‍. ടി. ഒ യുടെയും നേതൃത്വത്തില്‍ ഉര്‍ജ്ജിതമായ പരിശോധനകള്‍ നടത്തുന്നതാണ്.
അപകടകരമായ ഡ്രൈവിംഗ്, മദ്യപിച്ച് വാഹനമോടിക്കല്‍, കാറുകളില്‍ ശരീരഭാഗങ്ങള്‍ പുറത്തിട്ട് അഭ്യാസപ്രകടനങ്ങള്‍ നടത്തല്‍, അമിതമായി ഹോണ്‍ മുഴക്കല്‍, സൈലന്‍സര്‍ മാറ്റിവെയ്ക്കല്‍, അതി തീവ്ര ലൈറ്റുപയോഗം എന്നിവയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടി വീഴുന്നതാണ്. കൂടാതെ ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്ക്കും ഉചിതമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുന്നതാണ്.
വയനാട് ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നതായി എന്‍ഫോഴ്സ്മെന്റ് ആര്‍. ടി. ഒ ശ്രീ. അനൂപ് വര്‍ക്കി, ഓഫീസ് ആര്‍. ടി. ഒ ശ്രീ. ഇ. മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു.നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ താഴെ പറയുന്ന ഇമെയില്‍ /ഫോണ്‍ നമ്പര്‍ മുഖാന്തിരം പൊതു ജനങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്. rtoe12.mvd@kerala.gov.in , 9188961