തീയേറ്ററുകള്‍ തുറക്കുന്നത് പരിഗണനയില്‍ കൊവിഡ് അവലോകന യോഗം ഇന്ന്

0

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം നടക്കും. ഉച്ചയ്ക്ക് 3.30നാണ് യോഗം. തീയേറ്ററുകള്‍ തുറക്കുന്നത് പരിഗണനയില്‍. സ്‌കൂള്‍ തുറക്കാനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ടും ചര്‍ച്ച നടക്കും.ഒക്ടോബര്‍ 4 ന് കോളജുകളും, നവംബര്‍ ഒന്നിന് സ്‌കൂളുകളും തുറക്കുന്ന പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗരേഖകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നും തുടരും. വിദ്യാഭ്യാസ മന്ത്രി വിളിച്ച വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗവും ഇന്ന് നടക്കും.സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറന്നതോടെ പാസഞ്ചര്‍ ട്രെയിനുകളും സീസണ്‍ ടിക്കറ്റ് സംവിധാനവും പുനരാരംഭിക്കാന്‍ റെയില്‍വേക്ക് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ആവശ്യമുണ്ട്. ഇത് അനുവദിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് സൂചന

Leave A Reply

Your email address will not be published.

error: Content is protected !!