സ്‌കൂള്‍ ഗ്രൗണ്ടിലെ കെട്ടിട നിര്‍മ്മാണം സര്‍വകക്ഷിയുടെ പിന്തുണ ഇല്ല; മുസ്ലിം ലീഗ്
സ്‌കൂള്‍ ഗ്രൗണ്ടിലെ കെട്ടിട നിര്‍മ്മാണത്തിന് സര്‍വ്വകക്ഷികളുടെ പിന്തുണയുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് വെള്ളമുണ്ട ശാഖ കമ്മിറ്റി.കളിസ്ഥലം നഷ്ടപ്പെടുത്തികൊണ്ടുള്ള കെട്ടിട നിര്‍മ്മാണത്തെ ലീഗ് ശക്തമായി എതിര്‍ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.ഹൈക്കോടതിയില്‍ യൂത്ത് ലീഗ് നല്‍കിയ കേസില്‍ അനുകൂലമായ വിധി ഉണ്ടായില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് ലീഗിന്റെ തീരുമാനം എന്നും ഭാരവാഹികള്‍.
അനുയോജ്യമായ കെട്ടിടം നിര്‍മ്മിക്കുന്നതിനും, സ്‌കൂള്‍ വികസനത്തിനും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെങ്കിലും, വര്‍ഷങ്ങളായി കുട്ടികള്‍ കളിക്കുന്ന കളിസ്ഥലം ഇല്ലാതാക്കിക്കൊണ്ട് കളി സ്ഥലത്തുതന്നെ കെട്ടിടം നിര്‍മ്മിക്കണമെന്ന പിടിഎയുടെ തീരുമാനത്തിനെതിരെയാണ് ലീഗ് നിലപാടെന്നും അവര്‍ പറഞ്ഞു.കഴിഞ്ഞദിവസം സ്‌കൂളില്‍ ചേര്‍ന്ന് സര്‍വ്വകക്ഷി യോഗത്തിന്റെ പൂര്‍ണ്ണ പിന്തുണ ഗ്രൗണ്ടില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഉണ്ട് എന്ന് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും, രക്ഷിതാക്കളെയും നാട്ടുകാരെയും പിടിഎ ഭാരവാഹികളും പഞ്ചായത്തും തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇന്നലത്തെ യോഗത്തില്‍ നിന്നു ലീഗിനു വേണ്ടി പങ്കെടുത്ത് ഭാരവാഹികള്‍ നിലപാട് അറിയിച് ഇറങ്ങി പോവുകയാണ് ഉണ്ടായതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഹൈക്കോടതിയുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണത്തിന് ശക്തിപകരാന്‍ ആണ് കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി യോഗം എന്ന പേരില്‍ യോഗം നടന്നത് എന്നും. ഭാരവാഹികള്‍.ഹൈക്കോടതിയില്‍ യൂത്ത് ലീഗ് നല്‍കിയ കേസില്‍ അനുകൂലമായ വിധി ഉണ്ടായില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാനാണ് ലീഗിന്റെ തീരുമാനം എന്നും ഭാരവാഹികളായ ശാഖ പ്രസിഡണ്ട് ഇബ്രാഹിം, സെക്രട്ടറി ബഷീര്‍, ഫൈസല്‍, ഉനൈസ് എന്നിവര്‍ വ്യക്തമാക്കി.