മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ വയനാട്ടുകാരന്‍ ചരിത്ര നേട്ടത്തില്‍ ജാസിര്‍ തുര്‍ക്കി

0

മിസ്റ്റര്‍ ഇന്ത്യ, കേരളത്തെ പ്രതിനിധീകരിച്ച് വയനാട്ടുകാരനായ ജാസിര്‍ തുര്‍ക്കി മത്സരിക്കും.വര്‍ഷങ്ങള്‍ക്കു ശേഷമാണ് മിസ്റ്റര്‍ ഇന്ത്യ കോംപ്പെറ്റീഷനില്‍ വയനാടില്‍ നിന്ന് ഒരു പ്രതിനിധി പങ്കെടുക്കുന്നത്.ഡിസംബര്‍ 23 നു തൃശ്ശൂരിലെ സെലക്ഷന്‍ ട്രയല്‍സിലാണ് 75 കെ.ജി കാറ്റഗറിയില്‍ ജാസിര്‍ സെലക്ഷന്‍ നേടിയത്.കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഫൈറ്റ് ക്ലബ് ജിമ്‌നാറ്റിയതിന്റെ മുഖ്യ പരിശീലകന്‍ കൂടിയാണ് ജാസിര്‍.ദുബായിലെ പ്രശസ്ത ബോഡി ബില്‍ഡിങ് കോച്ച് ഷാജി ചിറയിലാണ് ജാസിറിന്റെ പരിശീലകന്‍.

വയനാട്ടുകാര്‍ക് തികച്ചും അഭിമാനിക്കാവുന്ന നേട്ടമാണ് മുന്‍ മിസ്റ്റര്‍ വയനാട് കൂടിയായ ജാസിര്‍ കൈവരിച്ചിരിക്കുന്നത്.
ജനുവരി 6, 7, 8 തിയ്യതികളില്‍ തെലങ്കാനയില്‍ നടക്കുന്ന മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണിപ്പോള്‍ ജാസിര്‍.

Leave A Reply

Your email address will not be published.

error: Content is protected !!