കെ.എസ്.ആര്‍.ടി.സിയിലെ ജൂണ്‍ മാസത്തെ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി വഴി 65.84 കോടി വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.2018 മുതല്‍ പെന്‍ഷന്‍ വിതരണം നടത്തിയ ഇനത്തില്‍ പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റികള്‍ക്ക് ഇത് വരെ 2432 കോടി രൂപ സര്‍ക്കാരില്‍ നിന്നും തിരിച്ചടവ് നടത്തിയതായും മന്ത്രി അറിയിച്ചു.കെ.എസ്.ആര്‍.ടി.സിക്ക് പെന്‍ഷന്‍ തുക നല്‍കുന്ന പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുമായുള്ള കരാര്‍ മെയ്യില്‍ അവസാനിച്ചിരുന്നു. ഇത് ഒരുമാസത്തേക്ക് പുതുക്കുന്നതിനുള്ള എം.ഒ.യുവില്‍ കെ.എസ്.ആര്‍.ടി.സി എംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ഇന്ന് ഒപ്പുവെച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.