മധുരമുള്ള ബാല്യത്തിലേക്ക് മടങ്ങി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

0

അമ്പലവയല്‍ ഗവര്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് 1980,1992 വര്‍ഷങ്ങളിലെ എസ് എസ് എല്‍ സി ബാച്ചുകാര്‍ ഒത്തു ചേര്‍ന്നത്, നീണ്ട 41 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ സഹപാടികളെ സഹായിക്കുന്നതടക്കമുള്ള ജീവകാരുണ്യ പദ്ധതികള്‍ക്ക് രൂപം നല്‍കിയാണ് ആഘോഷിച്ചത്.

അമ്പലവയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പഴയകാല ഓര്‍മകളുടെ ഒത്തുചേരലായി. ക്ലാസ് മുറിയിലെ അനുസരണയുള്ള വിദ്യാര്‍ത്ഥികളായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മാറിയപ്പോള്‍ അധ്യാപകരും പഴയ ക്ലാസ് ടീച്ചര്‍മാരായി.

28 വര്‍ഷങ്ങള്‍ മുതല്‍ 41 വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ പഠിച്ചിറങ്ങിയവരില്‍ 100 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിചയം പുതുക്കിയും കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിയും പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. മധുരം നുകര്‍ന്നും ഗ്‌സദ്യയൊരുക്കിയും ഗ്രൂപ്പ് ഫോട്ടോകളെടുത്തും മധുര സ്മരണകള്‍ നിലനിര്‍ത്തി. അധ്യാപകര്‍ ശാസിച്ചതും അടിച്ചതും ഓര്‍മ്മപ്പെടുത്തി ഗുരുശിഷ്യബന്ധം ഊട്ടിയുറപ്പിച്ചു.

അമ്പലവയല്‍ ഗവര്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലില്‍ നടന്ന ചടങ്ങില്‍ ഈ കാലഘട്ടത്തില്‍ വിദ്യാലയത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന അധ്യാപകരെ വിദ്യാര്‍ത്ഥികള്‍ ഉപഹാരം നല്‍കി ആദരിച്ചു. നീണ്ട 41 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ ഒത്തുചേരല്‍ സഹായിക്കുന്നതടക്കമുള്ള ജീവകാരുണ്യ പദ്ധതികള്‍ക്ക് രൂപം നല്‍കിയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!