ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു.
ബാംഗ്ലൂരില്‍ ബൈക്ക് അപകടത്തില്‍ തലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു.പുതിയിടം കാട്ടാംക്കോട്ടില്‍ ജോസിന്റെയും ആനിയുടെയും മകന്‍ ജിതിന്‍ ജോസ്(27) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ബാംഗ്ലൂര്‍ ഇലക്ട്രോണിക് സിറ്റിക്ക് സമീപത്ത് വെച്ച് ജിതിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ഇരുവരും മരണപ്പെട്ടു. സുഹ്യത്ത് കോട്ടയം സ്വദേശിയാണെന്നാണ് ലഭിക്കുന്ന സൂചന. സഹോദരി ജിജീതു.