വൈദ്യുതിയും ഇന്ധനവും വേണ്ട; വിജയേട്ടന്റെ മെതിയടി യന്ത്രം ശ്രദ്ധേയം

0

വൈദ്യുതിയോ ഇന്ധനമോ അവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന മെതിയടി യന്ത്രത്തിന് ആവശ്യക്കാരേറെ. വാളാട് കോളിച്ചാല്‍ പുലരി പാറയില്‍ വിജയനാണ് വൈദ്യുതിയോ ഇന്ധനമോ ആവശ്യമില്ലാതെ കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന മെതിയന്ത്രം നിര്‍മ്മിച്ചത്. ഒന്നരവര്‍ഷം മുമ്പ് തന്റെ വയലിലെ പാകമായ നെല്ല് മെതി ച്ചെടുക്കാന്‍ ആളെയോ മെതിയന്ത്രമോ കിട്ടാതെ വന്നപ്പോഴാണ് സ്വയം മെതിയന്ത്രം നിര്‍മ്മിക്കുക എന്ന ആശയം വിജയനില്‍ ഉണ്ടായത്. തീര്‍ത്തും മരം ഉപയോഗിച്ചുള്ള മെതിയന്ത്രം ആണ് പണിതീര്‍ത്തത്. ആണിയടിച്ച 2 ചെണ്ടകളും വലിയ ഒരു ചക്രവും 2 കപ്പികളുമാണ് പ്രധാന ഭാഗങ്ങള്‍.

ചക്രം കറക്കുമ്പോള്‍ ആണിയടിച്ച ചെണ്ട കളുടെ ഇടയിലൂടെ കയറി നെല്ലും പുല്ലും വേര്‍പെടുന്ന തായിരുന്നു പ്രവര്‍ത്തനരീതി.എടുത്തു മാറ്റാവുന്ന രീതിയില്‍ പണി തീര്‍ത്തതിനാല്‍ ഏതു കാലാവസ്ഥയിലും സൗകര്യാര്‍ത്ഥം മേതിക്കാനാകും. ഒന്നര വര്‍ഷം മുന്‍പ് വിജയന്‍ പണിത മെതിയെന്ത്രം വലിയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിന്റ അടിസ്ഥാനത്തിലാണ് ബത്തേരിയിലെ ബീനാ ച്ചിയില്‍ നിന്നും ഒരു കര്‍ഷകന്‍ വിജയനെ തേടിയെത്തി യത്. ആദ്യ മേതിയെന്ദ്രത്തില്‍ നിന്നും പരിഷ്‌കരിച്ച രീതിയിലാണ് പുതിയതിന്റെ നിര്‍മിതി. ഒരു മണിക്കൂര്‍ കൊണ്ട് 10 ലെി േനിലത്തെ കറ്റ മെ തിച്ചെടുക്കാന്‍ സാധിക്കും.

മരപ്പണിയാണ് കുലത്തൊഴിലെങ്കിലും നല്ല ഒരു കര്‍ഷക കുടുംബ മാണ് വിജയന്റേത്. വിജയന്റെ സഹോദരി ദേവല പഞ്ചായത്തിലെ മാസ്റ്റര്‍ കര്‍ഷകയായിരുന്നു. കൃഷി മേഖലയില്‍ അനേകം അംഗീകാരത്തിനു അര്‍ഹയായിട്ടുണ്ട്. മേതി യന്ത്ര നിര്‍മ്മാണം വിജയന്റെ ആശയമാണെങ്കിലും സഹോദരന്‍ കുമാരനും മക്കളും എല്ലാം നിര്‍മ്മാണത്തില്‍ പങ്കാളികളായിട്ടുണ്ട്. എകദേശം ഒരു ലക്ഷത്തിന്റെ അടുത്താകും ഇതിന്റെ ചെലവ്. കേരള സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്‌നോളജി & ഇന്‍ വി റോളള്‍ മെന്റ് ന്റെ റൂറല്‍ ഇന്നോവേറ്റേര്‍സ് മീറ്റില്‍ അംഗീകാരം ലഭിച്ച വിജയന്റെ കണ്ടു പിടുത്തത്തെ സംസ്ഥാന പ്രദര്‍ശത്തിലേക്കു ക്ഷണം ലഭിച്ചിട്ടുണ്ട്. മേതിയെന്ദ്രത്തിന്റെ കൈമാറ്റ വേളയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സിജോയ്,ക്ഷേമ കാര്യാ സ്റ്റാന്‍ഡിഗ് കമ്മറ്റി ചെയര്‍മാന്‍ ലൈജി തോമസ് , കൃഷി ഓഫീസര്‍ മാരായ സുനില്‍, അജിത്, വാര്‍ഡ് മെമ്പര്‍ പുഷ്പ, പിടി ബേബി, കെ.കെ. നാരായണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!