രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം വര്‍ധിക്കുമ്പോള്‍ കൂടുതല്‍ രോഗികള്‍ കേരളത്തില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാനത്ത് 26.4 ശതമാനമാണ് രോഗികള്‍. ഇന്നലെ 1500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഉയര്‍ന്ന നിരക്കാണിത്.ഫെബ്രുവരി പകുതി മുതലാണ് രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്‌സിജന്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ എല്ലാ ആശുപത്രികളും കരുതണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളം കഴിഞ്ഞാല്‍ മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ളത്. 21.7 ശതമാനമാണ് ഇവിടെ രോഗികള്‍. ഗുജറാത്തില്‍ 13.9 ശതമാനവും കര്‍ണാടകയില്‍ 8.6 ശതമാനവും തമിഴ്‌നാട്ടില്‍ 6.3 ശതമാനവുമാണ് രോഗികള്‍. ഫെബ്രുവരി പകുതി മുതലാണ് രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്‌സിജന്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ എല്ലാ ആശുപത്രികളും കരുതണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ സ്ഥാപനങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ഏപ്രില്‍ 10, 11 തീയതികളില്‍ രാജ്യ വ്യാപകമായി മോക് ഡ്രില്‍ നടത്തും. 27ന് നടത്തുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ മോക് ഡ്രില്ലിന്റെ വിശദാംശങ്ങള്‍ സംസ്ഥാനങ്ങളെ അറിയിക്കും.
കോവിഡ് പരിശോധനയുടെ വേഗം കൂട്ടാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കി. പത്തു ലക്ഷംപേര്‍ക്ക് 140 കോവിഡ് പരിശോധന എന്നതാണ് നിലവിലെ അനുപാതം. പെട്ടെന്ന് ഫലം ലഭിക്കുന്ന ആന്റിജന്‍ ടെസ്റ്റുകളെയാണ് പല സംസ്ഥാനങ്ങളും ആശ്രയിക്കുന്നത്. ഇതിനു പകരം കൂടുതല്‍ ശക്തമായ പരിശോധനകള്‍ നടത്തണം. ജനുവരി മുതല്‍ മാര്‍ച്ചു വരെയും ഓഗസ്റ്റു മുതല്‍ ഒക്ടോബര്‍ വരെയും പകര്‍ച്ചവ്യാധികള്‍ കൂടുതലാവുന്ന സമയമാണെന്നും മുന്‍കരുതലെടുക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
ഒന്നിലധികം അസുഖങ്ങളുള്ളവരും പ്രായമായവരും തിരക്കേറിയതും മോശം വായു സഞ്ചാരവുമുള്ള സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. തിരക്കേറിയതും അടഞ്ഞു കിടക്കുന്നതുമായ സ്ഥലങ്ങളില്‍ മുഖാവരണം ധരിക്കുക. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മൂക്കും വായും മറയ്ക്കാന്‍ തൂവാലയോ ടിഷ്യുവോ ഉപയോഗിക്കുക. ഇടയ്ക്കിടെ കൈകഴുകുക. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കുക. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ കൃത്യമായി പരിശോധിക്കുക. ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവര്‍ അടുത്തിടപഴകിയുള്ള സമ്പര്‍ക്കം കുറയ്ക്കുക.