അഗതി രഹിത കേരളം ഭവന നിര്‍മ്മാണം പൂര്‍ത്തീയായി

0

കല്‍പ്പറ്റ നഗരസഭ സി. ഡി. എസ് വിഭാഗം പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് അഗതി രഹിത കേരളം ഗുണഭോക്താകള്‍ക്കുള്ള ഭവന നിര്‍മ്മാണം എമിലി തടത്തില്‍ പൂര്‍ത്തീകരിച്ചു. വീടുകളുടെ താക്കോല്‍ ദാനം നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു.ചടങ്ങില്‍ നാല് ഭവനങ്ങളുടെയും നിര്‍മ്മാണം ഏറ്റെടുത്ത് പണിപൂര്‍ത്തീകരിച്ച എസ് ടി വനിത കണ്‍സട്രക്ഷന്‍ ടീം ലീഡര്‍ എസ് വിജിതയെ കുടുംബശ്രീ ജില്ലാകോഡിനേറ്റര്‍ സാജിത മൊമന്റോ നല്‍കി ആദരിച്ചു.വാര്‍ഡ് കൗണ്‍സിലറും കല്‍പ്പറ്റ നഗരസഭയുടെ ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ. പി. മുസ്തഫ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. സി. ഡി. എസ് ചെയര്‍പേഴ്സണ്‍ സഫിയ അസീസ്, നഗരസഭ വൈസ്ചെയര്‍പേഴ്സണ്‍ കെ അജിത, ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജൈനജോയ്, പൊതുമരാമത്ത് ചെയര്‍പേഴ്സണ്‍ സരോജിനി. ഒ. എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!