ഗണേശോത്സവത്തിന് തുടക്കമായി
തോണിച്ചാല്‍ ശ്രീ മലക്കാരി ശിവക്ഷേത്രത്തില്‍ മൂന്നു ദിവസങ്ങളിലായി നടത്തുന്ന ഗണേശോത്സവത്തിന് തുടക്കമായി. പുലര്‍ച്ചെ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു.വിഗ്രഹ പ്രതിഷ്ഠയും വിശേഷാല്‍ പൂജയും നടന്നു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഭജന നടന്നു.പൂജിതാമൃത ചൈതന്യ ഗണേശോത്സവ സന്ദേശം നല്‍കി. സി. അഖില്‍ പ്രേം അധ്യക്ഷത വഹിച്ചു.പി.ബാലകൃഷ്ണന്‍,മഹേഷ് പി.എം,തുളസീദാസ് വി.ജി, രാകേഷ് കൈരളി,അരുണ്‍ പി.ജി, വിവേക് പി.വി,സത്യഭാമ.ടി,ഭാഗ്യലത എം,രാജശ്രീ സി.ആര്‍,സിനിത സി.കെ തുടങ്ങിയവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികളായ ഐശ്വര്യ ശ്രീലക്ഷ്മി ,സനൂജ പി.എസ് തുടങ്ങിയവര്‍ ഭജനയ്ക്ക് നേതൃത്വം നല്‍കി. സെപ്തംബര്‍ 2 ന് താഴെ അങ്ങാടി മാരിയമ്മന്‍ ക്ഷേത്ര പരിസരത്ത് നടക്കുന്ന ഗണേശ വിഗ്രഹനിമജ്ഞത്തോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.