പഴശ്ശി അനുസ്മരണം വിവിധ പരിപാടികളുമായി നഗരസഭ

0

 

218-ാം പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭ സംഘടിപ്പിക്കുന്ന പഴശ്ശി അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചതായി നഗരസഭ ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പ്രസ് ക്ലബ്ബ്,പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം, ലൈബ്രറികൗണ്‍സില്‍, പുരാവസ്തു മ്യൂസിയം വകുപ്പ്,വിവിധ സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇത്തവണ പരിപാടികള്‍ നടത്തുന്നത്. ഇന്ന് പരമ്പരാഗത അമ്പും വില്ലും ഉപയോഗിച്ചുള്ള അമ്പെയ്്ത്ത് മത്സരം വളളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു.

സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്യ യ്തു.28 ന് 2 മണിക്ക് പയ്യമ്പള്ളി സെന്റ് കാതറിന്‍സ് സ്‌കൂളില്‍ വെച്ച് നടക്കുന്ന ചരിത്രസെമിനാറില്‍ അഡ്വക്കറ്റ് എം വേണുഗോപാല്‍ ആധുനികാനന്തര ഇന്ത്യ പ്രശ്നങ്ങളും വെല്ലുവിളികളും എന്നവിഷയത്തില്‍ പ്രഭാഷണം നടത്തും.29 ന് രാവിലെ 9.30 ന് പഴശ്ശി കുടീരത്തില്‍ വെച്ച് നടക്കുന്ന സെമിനാറില്‍ ഡോ.കെ ഗോപാലന്‍കുട്ടി,ഡോ.പ്രിയ പീലിക്കോട്,ഡോ.കെ കെ മാരാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഉച്ച കഴിഞ്ഞ് 2 മണിക്ക് ആറാട്ടുതറ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുന്ന ചരിത്രസെമിനാറില്‍ ഇന്ത്യ ചരിത്രത്തിലും വര്‍ത്തമാനത്തിലും എന്ന വിഷയത്തില്‍ അഡ്വ.എന്‍ കെവര്‍ഗ്ഗീസ് പ്രഭാഷണം നടത്തും.അന്നേ ദിവസം തന്നെ അമൃതവിദ്യാലയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ.ജോസഫ് കെ ജോബ് കൊളോണ്യല്‍ ചരിത്രവും പഴശ്ശിരാജയും എന്ന വിഷയത്തില്‍ സംസാരിക്കും.29 ന് ഫിറ്റാലിറ്റി എക്സിബിഷനും വൈകുന്നേരം കലാസന്ധ്യയും നടത്തും. ഈ മാസം 30 ന് പഴശ്ശി ദിനത്തില്‍ സമൃതിയാത്രയും അനുസ്മരണ പൊതുസമ്മേളനവും കളരിപ്പയറ്റും നടത്തുമെന്ന് നഗരസഭാ വൈസ്ചെയര്‍ പെഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍,സെക്രട്ടറി ബാബു മാമ്പള്ളി,സിന്ധു സെബാസ്റ്റ്യന്‍,വി ആര്‍ പ്രവീജ്,ബാബു പുളിക്കല്‍,വി യു ജോയി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!