കല്‍പ്പറ്റ: കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട നേതാക്കളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു തുടങ്ങി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പും അതിനു ശേഷവും പാര്‍ട്ടിയില്‍ നിന്നു വിവിധ കാരണങ്ങളാല്‍ പുറത്താക്കിയവരെയാണ് തിരിച്ചെടുക്കുന്നത്.
കെ.പി.സി.സിയുടെ നിര്‍ദേശ പ്രകാരം കല്‍പ്പറ്റയിലെ പ്രവര്‍ത്തകരായ സക്കറിയാസ് തുടിയന്‍ പ്ലാക്കല്‍, ശിഹാബ് കാച്ചാസ്, കെ. സുബ്രഹ്‌മണ്യന്‍ ,സിസിലി തുടങ്ങിയവരെയാണ് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ തിരിച്ചെടുത്തത്.