ലയണ്‍സ് ക്വസ്റ്റ് ദ്വിദിന പരിശീലന ശില്‍പശാല

0

സുല്‍ത്താന്‍ബത്തേരി, കോട്ടക്കുന്ന് ലയണ്‍സ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ അധ്യാപകര്‍ക്കായി ലയണ്‍സ് ക്വസ്റ്റ് എന്ന പേരില്‍ ദ്വിദിന പരിശീലന ശില്‍പശാല സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കര്‍മ്മശേഷി വര്‍ധിപ്പിക്കുന്നതിനും,തങ്ങളുടെ പ്രതിഭകളില്‍ അവരുടെ നൈപുണ്യം വര്‍ദ്ധിപ്പിക്കാനും വേണ്ട ബോധവല്‍ക്കരണം നടത്താന്‍ അധ്യാപകരെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് ശില്പശാല സംഘടിപ്പിക്കുന്നതെന്നും പരിശിലനപരിപാടിയിലൂടെ വിദ്യാര്‍ത്ഥികളെ ഉത്തരവാദിത്വബോധമുള്ള പൗരന്‍മാരാക്കാനും ലഹരിക്കും, ലൈംഗിക ചൂഷണങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാട് എടുക്കാനും പ്രാപ്തരക്കുന്നതാണന്നും ഭാരവാഹികള്‍ പറഞ്ഞു

 

Leave A Reply

Your email address will not be published.

error: Content is protected !!