ബസ് സ്റ്റോപ്പ് പുനര്‍ നിര്‍മ്മിക്കണം; ഉപവാസ സമരം ആരംഭിച്ചു
പൗരസമിതി ഏകദിന ഉപവാസ സമരം ആരംഭിച്ചു. പള്ളിക്കുന്ന് ടൗണില്‍ ബസ് സ്റ്റോപ്പ് പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി അബ്ദു റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. കോടതി ഉത്തരവിനെ തുടര്‍ന്ന് ബസ് സ്റ്റോപ്പ് പൊളിച്ച് നീക്കിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ മുമ്പ് രംഗത്തെത്തിയിരുന്നു.
ബസ് സ്റ്റോപ്പ് കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ച് നീക്കിയ സംഭവം കോടതിയെ തെറ്റ് ധരിപ്പിച്ചാണ് ഉത്തരവ് നേടിയതെന്നും ഉടന്‍ നിര്‍മ്മിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളടക്കമുള്ള ധാരാളം യാത്രക്കാര്‍ക്ക് ഏക ആശ്രയമായിരുന്നു ബസ് സ്റ്റോപ്പ്.
കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രനീഷ് സ്ഥലത്തെത്തി പി.ഡബ്ല്യു.ഡി അധികൃതരുമായും നാട്ടുകാരുമായും ചര്‍ച്ച നടത്തി വളരെ പെട്ടെന്ന് പള്ളിക്കുന്ന് ടൗണില്‍ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചു നല്‍കാമെന്ന ഉറപ്പിന്മേലാണ് പ്രദേശവാസികള്‍ പ്രതിഷേധത്തില്‍ നിന്നും അന്ന് പിന്‍മാറിയത്.