എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ഫലം മേയ് 20നകം; ഏപ്രില്‍ 17 മുതല്‍ ഒന്നാം ക്ലാസ് പ്രവേശനം

0

സംസ്ഥാനത്തെ സ്‌കൂളുകളിലെ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനവും പരീക്ഷാഫലങ്ങളും സംബന്ധിച്ച കലണ്ടര്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള ഫലപ്രഖ്യാപനം മേയ് രണ്ടിന് നടത്തും. ഒന്നാം ക്ലാസ് പ്രവേശന നടപടികള്‍ ഏപ്രില്‍ 17 മുതല്‍ ആരംഭിക്കും.മെയ് രണ്ടിനു ശേഷം ടിസി കൊടുത്തുള്ള പ്രവേശനം നടത്തും.മാര്‍ച്ച് 31ന് സ്‌കൂള്‍ അടയ്ക്കുകയും ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുകയും ചെയ്യും. മേയ് 20നകം എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫല പ്രഖ്യാപനം നടത്തുമെന്നും മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!