യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി ഉപയോഗ ശൂന്യമായ പൊതുകിണര്‍. ബീനാച്ചി പനമരം റോഡില്‍ നമ്പീശന്‍കവലക്ക് സമീപമാണ് അപകടാവസ്ഥയില്‍ കിണറുള്ളത്. പാതയോരം നിലവില്‍ കാടുമൂടിയതിനാല്‍ അപകട സാധ്യത കൂടുതലാണ്. കിണര്‍ മൂടിയോ, പാതയോരത്ത് സുരക്ഷാമതില്‍ സ്ഥാപിച്ചോ അപകട ഭീഷണി ഒഴിവാക്കണമെന്ന ആവശ്യമുയരുന്നു.
മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഈ കിണര്‍ ഇപ്പോള്‍ ഉപയോഗശൂന്യമാണ്. ബീനാച്ചി പനമരം റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി റോഡ് വീതികൂട്ടിയപ്പോള്‍ ഉപയോഗശൂന്യമായി കിണര്‍ പാതയോട് തൊട്ട് ചേര്‍ന്നാവുകയും ചെയ്തു. പക്ഷേ ഇവിടെ പാതയോരത്ത് സുരക്ഷാമതിലില്ല. ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടാകുകയും റോഡില്‍ നിന്നും വാഹനങ്ങള്‍ തെന്നിനീങ്ങുകയോ ചെയ്താല്‍ കിണറില്‍ അകപ്പെടാനും സാധ്യതകൂടുതലാണ്.
പാതയോരം നിലവില്‍ കാടുമൂടിയതിനാല്‍ റോഡിനോട് തൊട്ട് ചേര്‍ന്നുസ്ഥതിചെയ്യുന്ന കിണര്‍ വാഹനഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ കിണര്‍പെടുകയുമില്ല. ഇത്തരത്തില്‍ അപകടഭീഷണി ഉയര്‍്ത്തി ഉപയോഗശൂന്യമായി നില്‍ക്കുന്ന കിണര്‍ ഇതുവരെ മൂടാനുള്ള നടപടിയും അധികൃതര്‍ കൈകൊള്ളുന്നില്ല. ഈ സാഹചര്യത്തില്‍ കിണര്‍ മൂടുന്നതിനോ, പാതയോരത്ത് സുരക്ഷാമതിലോ തീര്‍ക്കാന്‍ അധികൃതര്‍ തയ്യാറകണമെന്നാണ് ആവശ്യമുയരുന്നത്.