കടുവയുടെ കൂട്ട ആക്രമണം; ആടുകളെല്ലാം ചത്തു, സമരത്തിനൊരുങ്ങി കര്‍ഷകന്‍

0

ജനവാസ കേന്ദ്രത്തില്‍ പട്ടാപകല്‍ കടുവ ആടിനെ കൊന്നു. തൃശ്ശിലേരി ആനപ്പാറ വെട്ട്കല്ലാനിക്കല്‍ കുട്ടപ്പന്റെ ആടിനെയാണ് ജൂണ്‍ 22ന് കടുവ കൊന്നത്.  തൃശ്ശിലേരിആനപ്പാറ മാങ്ങാ കൊല്ലിയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മേയാന്‍ വിട്ട രണ്ട് ലിറ്റര്‍ പാല്‍ കറവയുള്ള നാല് വയസ്സുള്ള ആടിനെയാണ് ജൂണ്‍ 22ന് പട്ടാപകല്‍ കടുവ ആക്രമിച്ച് കൊന്നത്. അന്ന് കടുവയുടെ  മുന്നില്‍നിന്നും ചിന്നി ചിതറി ഓടി രക്ഷപ്പെട്ട പതിനെട്ട് ആടുകളില്‍ അഞ്ചെണ്ണം മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ചത്ത് പോവുകയു ചെയ്തിരുന്നു.

മൂന്ന് വയസ്സ് പ്രായമുള്ള നാല് ആടുകളും എട്ട് മാസം പ്രായമുള്ള ഒരു ആടുമാണ് ചത്തത്. ആടുകളുടെ മരണകാരണം മാസങ്ങള്‍ കഴിഞ്ഞിട്ടും വ്യക്തമായിട്ടില്ല. വെറ്ററിനറി വിഭാഗം ആടിന്റെ വില നിശ്ചയിച്ചു നല്‍കുകയും വനംവകുപ്പിന് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടപ്പന്‍ നിരവധി തവണ നോര്‍ത്ത് വയനാട്‌ഫോറസ്റ്റ്ഡിവിഷന്‍ ഓഫീസിലും, റെയ്ഞ്ച് ഓഫിസിലും കയറി ഇറങ്ങിയെങ്കിലും വനം വകുപ്പ് നഷ്ടപരിഹാരം നല്‍കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനിടയില്‍ ആടിനെ വാങ്ങാന്‍ ലോണ്‍ എടുത്ത ബാങ്കില്‍ നിന്നും കര്‍ഷകന് ജപ്തി നോട്ടിസും വന്നു.

തിരുനെല്ലി സര്‍വ്വിസ്സഹകരണ ബാങ്കില്‍ നിന്നാണ് വായ്പ അടച്ച് തിര്‍ക്കണണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകന് നോട്ടിസ് വന്നിരിക്കുന്നത്. ദുരിതത്തിലായ കര്‍ഷകന് ലോണ്‍ അടയ്ക്കണമെങ്കില്‍ചത്ത ഈ ആടുകളുടെ നഷ്ടപരിഹാരം അനുവദിച്ച് തരണമെന്നാണ് കര്‍ഷകന്‍ ആവശ്യപ്പെടുന്നത്. വനപാലകരുടെ ഓഫിസ് കയറിയിറങ്ങി മടുത്ത കര്‍ഷകന്‍ വനംവകുപ്പ് ഓഫീസിന് മുന്‍പില്‍ സമരം ചെയ്യാനുള്ള ഒരുക്കത്തിലാണ്. അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഡി എഫ് ഒ ഓഫിസിന് മുമ്പില്‍ കുടുംബസമേതം സമരത്തിന് ഒരുങ്ങുകയാണ് കുട്ടപ്പനും കുടുംബവും.

 

Leave A Reply

Your email address will not be published.

error: Content is protected !!