കല്‍പ്പറ്റ നഗരമധ്യത്തിലെ തോട് കയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ വിവാദമാകുന്നു. നഗരസഭാ കൗണ്‍സിലിന്റെ അനുമതിയോടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തിക്കെതിരെയാണ് പരാതികള്‍ ഉയരുന്നത്. തോട് വഴിതിരിച്ചുവിട്ട് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതെന്നാണ് പരാതി. സ്വകാര്യവ്യക്തിയുടെ ഭൂമിയിലേക്ക് പാലം നിര്‍മ്മിക്കുന്ന പ്രവര്‍ത്തികളാണ് നടക്കുന്നത്.
ഒരു ഭാഗത്ത് മാത്രമാണ് സ്വകാര്യവ്യക്തിക്ക് സ്ഥലമുള്ളൂ. ദേശീയപാതയുടെ അരിക് കയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ദേശീയപാത അതിര്‍ത്തിയില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്നാണ് പരാതി. നഗരസഭ കൗണ്‍സില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഏകകണ്ഠമായി അനുമതി നല്‍കിയിട്ടുണ്ടെന്നും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തിയല്ല നടക്കുന്നതെന്നുമാണ് നഗരസഭാ ചെയര്‍മാന്‍ കെ.എം തൊടി മുജീബിന്റെ വിശദീകരണം.