ഇനി സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുന്നതാണ് ബുദ്ധി ഇതാ കാരണങ്ങള്‍

0

മഹാമാരി ലോകമെമ്പാടും വ്യാപിച്ചത് മുതല്‍ യൂസ്ഡ് വാഹനങ്ങള്‍ (ഡലെറ ഢലവശരഹല)െ വാങ്ങുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. വൈറസ് വ്യാപനം വിവിധ വ്യവസായ മേഖലകളെ ബാധിച്ചിരിക്കുന്നു. അതില്‍ത്തന്നെ വാഹന വ്യവസായത്തെ ബാധിച്ച ഒരു കൂട്ടം വെല്ലുവിളികളില്‍ ചിലത് ഇപ്പോഴും ഒഴിയാതെ നിലനില്‍ക്കുകയും ചെയ്യുന്നു.

സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത കാരണം മിക്ക രാജ്യങ്ങളിലും വ്യക്തിഗത മൊബിലിറ്റി ഓപ്ഷനുകളുടെ ആവശ്യം ഗണ്യമായി ഉയര്‍ന്നു. പക്ഷേ ചിപ്പ് പ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം പുതിയ വാഹനങ്ങളുടെ വിതരണം ഇഴഞ്ഞാണ് നീങ്ങുന്നത്. അതുകൊണ്ടുതന്നെ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ പലര്‍ക്കും പ്രായോഗിക ഓപ്ഷനായി മാറിയിരിക്കുന്നു.

ബ്രിട്ടനില്‍, തിരഞ്ഞെടുത്ത ചില സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ മോഡലുകള്‍ക്ക് അതേ മോഡലിന്റെ പുതിയ പതിപ്പിന്റെ ഷോറൂം വിലയേക്കാള്‍ ഉയര്‍ന്ന വില ലഭിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? അതുപോലെ വേഗതയില്‍ ഡെലിവറി നടത്തുന്നതിനായി, പല നിര്‍മ്മാതാക്കളും കുറഞ്ഞ ഫീച്ചറുകള്‍ ഉള്ള വാഹനങ്ങള്‍ വില്‍പ്പന ആരംഭിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? മുന്‍ കാലയളവിനെ അപേക്ഷിച്ച് 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ പ്രീ-ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ വില്‍പ്പന ഏകദേശം ഇരട്ടിയായി വര്‍ദ്ധിച്ചുവെന്ന് നിങ്ങള്‍ക്കറിയാമോ? അതെ, സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ നിലവില്‍ വിപണിയില്‍ ചൂടപ്പമാണ്. 2022 വരെ ഈ അവസ്ഥ തുടര്‍ന്നേക്കാം. അതുകൊണ്ടുതന്നെ പുതുവര്‍ഷത്തില്‍ ഒരു വാഹനം വാങ്ങാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതാകും ഉചിതം. ഇതാ സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങുന്നത് തികച്ചും യുക്തിസഹമാകുന്നതിനുള്ള അഞ്ച് കാരണങ്ങള്‍:

പുതിയ കാറുകളുടെ വില ഉയരുന്നു
2022 ജനുവരി മുതല്‍ മോഡലുകളുടെ വില കൂട്ടാനൊരുങ്ങുകയാണ് പല വണ്ടിക്കമ്പനികളും. മാരുതി, മെഴ്സിഡസ് ബെന്‍സ്, ഔഡി തുടങ്ങിയ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ മോഡലുകളുടെയും അല്ലെങ്കില്‍ തിരഞ്ഞെടുത്ത മോഡലുകളുടെയും വില വര്‍ദ്ധനവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍പുട്ട് ചെലവുകള്‍ വര്‍ദ്ധിക്കുന്നതിലും പ്രവര്‍ത്തനച്ചെലവ് വര്‍ദ്ധിക്കുന്നതുമാണ് ഈ വില വര്‍ദ്ധനയ്ക്ക് കമ്പനികള്‍ പറയുന്ന കാരണം. അടുത്ത കുറച്ച് ദിവസങ്ങളില്‍ മറ്റ് പല വാഹന നിര്‍മ്മാതാക്കളും വില വര്‍ദ്ധന പ്രഖ്യാപനങ്ങളുമായി രംഗത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 ഡിസംബറിലെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ ഇത് കാരണമായേക്കാമെങ്കിലും, പുതുവര്‍ഷത്തില്‍ ഒരു പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് ഇത് അധിക ചിലവ് വരുത്തും

ചിപ്പ് ക്ഷാമം
സെമി കണ്ടക്ടര്‍ അഥവാ അര്‍ദ്ധചാലക ചിപ്പിന്റെ ആഗോള ക്ഷാമം വാഹന വ്യവസായത്തിന് വന്‍ ഭീഷണിയായി തുടരുകയാണ്. അഭൂതപൂര്‍വമായ ഒരു പ്രശ്നമാണിത്. എല്ലാ വാഹന നിര്‍മ്മാതാക്കളും ഇതിനകം തന്നെ ഈ പ്രശ്നത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു. വാഹനങ്ങളിലെ അത്യാധുനിക ഫീച്ചറുകള്‍ക്ക് അവശ്യഘടകമാണ് ചിപ്പുകള്‍. അതുകൊണ്ടുതന്നെ പല ഫീച്ചറുകളും ഒഴിവാക്കി വാഹനങ്ങള്‍ വില്‍ക്കാനുള്ള നീക്കത്തിലാണ് പല പ്രമുഖ വാഹന നിര്‍മ്മാതാക്കളും. അതുകൊണ്ടുതന്നെ പുതിയ വാഹനങ്ങളുടെ വില അല്‍പ്പം കുറഞ്ഞാലും വാങ്ങുന്നവര്‍ക്ക് നഷ്ടമായിരിക്കും.

നീണ്ട കാത്തിരിപ്പ് കാലയളവ്
ഇപ്പോള്‍ ഇന്ത്യയിലെ ചില ജനപ്രിയ മോഡലുകള്‍ക്ക് ഏകദേശം 10 മാസം വരെ നീളുന്ന കാത്തിരിപ്പ് കാലയളവുണ്ട്. ഇത് ചെറിയ വാഹനങ്ങള്‍ക്കിടയില്‍ മാത്രമല്ല, ഇടത്തരം വലിപ്പമുള്ള ചില എസ്യുവികള്‍ക്കും ബാധകമാണ്. പുതിയ ഉല്‍പ്പന്നങ്ങള്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലേക്ക് പ്രവേശിക്കാന്‍ സമയമെടുക്കുമെങ്കിലും, അതിന്റെ പുതിയ പതിപ്പിനായി മാസങ്ങള്‍ കാത്തിരിക്കുന്നതിനു പകരം വിശ്വസനീയമായ ഒരു സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമില്‍ നിന്ന് നിലിവെല പതിപ്പ് വാങ്ങുന്നതായിരിക്കും ഉചിതം.

ഒമൈക്രോണ്‍ വേരിയന്റിന്റെ വരവ്
ലോകത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കോവിഡ് -19 ന്റെ മറ്റൊരു വകഭേദം കൂടി എത്തിക്കഴിഞ്ഞു. കൊവിഡ്-19 ന്റെ ഒമൈക്രോണ്‍ വേരിയന്റ് കണ്ടെത്തിയ നിരവധി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടു കഴിഞ്ഞു. ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധര്‍ പരിഭ്രാന്തി വേണ്ടെന്ന് പറയുമ്പോഴും അനിശ്ചിതത്വങ്ങള്‍ വീണ്ടും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

വെല്ലുവിളിയുടെ സമയങ്ങളില്‍ വലിയ തോതില്‍ ആളുകള്‍ അവരുടെ ബജറ്റില്‍ മുറുകെ പിടിക്കും. ഒമൈക്രോണ്‍ വേരിയന്റിനെ തടയാന്‍ പുതിയൊരു ലോക്ക്ഡൗണ്‍ ആവശ്യമാണെങ്കില്‍, അത് ലോകമെമ്പാടുമുള്ള സാമ്പത്തിക വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് മറ്റൊരു പ്രഹരമായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, അത് തീര്‍ച്ചയായും ഉയര്‍ന്നുവന്നാല്‍, കൂടുതല്‍ താങ്ങാനാവുന്ന വാഹനം പുതിയതിനെക്കാള്‍ കൂടുതല്‍ നല്ലത് പഴയതായിരിക്കും എന്ന് ഉറപ്പ്.

വിശ്വാസ്യത കൂടുന്നു
മുന്‍കൂര്‍ ഉടമസ്ഥതയിലുള്ള വാഹന സെഗ്മെന്റ് തട്ടിപ്പിനുള്ള സാധ്യത കൂടുതലുള്ളതാണെന്ന് മുമ്പേ ആരോപണം ഉണ്ട്. വളരെ പ്രാദേശിക തലത്തില്‍ നടക്കുന്ന ഇടപാടുകള്‍ കൊണ്ട് ഈ മേഖല മുമ്പ് അനിയന്ത്രിതമായിരുന്നു എന്നതാണ് ഈ സംശയത്തിന്റെ മുഖ്യ കാരണം. എന്നാല്‍ ഇപ്പോള്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ മികച്ച ഡീലുകളും ഓഫറുകളും മാത്രമല്ല, വാറന്റിയുടെ പിന്തുണയുള്ള ഇടപാടുകളും തുടങ്ങിക്കഴിഞ്ഞു. നിരവധി കമ്പനികള്‍ ഇപ്പോള്‍ ഈ വിപണി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മാരുതി ഉള്‍പ്പെടെ പല ഓട്ടോമോട്ടീവ് ബ്രാന്‍ഡുകളും യൂസ്ഡ് കാര്‍ വിപണിയില്‍ സജീവ സാനിധ്യമാണ്. അതുകൊണ്ടുതന്നെ വലിയ ഭയമില്ലാതെ ഒരാള്‍ക്ക് സെക്കന്‍ഡ് ഹാന്‍ഡ് വാഹനം സ്വന്തമാക്കാന്‍ സാധിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!