ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
സ്വയം തൊഴില്‍ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ പ്രകാരം വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 1.5 ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെയാണ് സ്വയം തൊഴിലുകള്‍ക്കുള്ള പദ്ധതി തുക. അപേക്ഷകര്‍ തൊഴില്‍രഹിതരും, 18 നും 55നും ഇടയില്‍ പ്രായമുള്ളവരു മായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പദ്ധതികള്‍ പ്രകാരം അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെ മറ്റ് ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. 6 ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായാണ് വായ്പാതുക തിരിച്ചടക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 202869.മാനേജ്‌മെന്റ് ട്രെയിനി നിയമനം ; എഴുത്ത് പരീക്ഷ 28 ന്

വൈത്തിരി താലൂക്കിലെ വിവിധ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിമാരുടെ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ച വര്‍ക്കുള്ള എഴുത്ത് പരീക്ഷ ഡിസംബര്‍ 28 ന് രാവിലെ 10 മുതല്‍ 11.15 വരെ കണിയാമ്പറ്റ ചിത്രമൂലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തും. ഇതുവരെ ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത അപേക്ഷകര്‍ 04936 202232 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ നിയമനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്), കോഴിക്കോട് ന്യൂറോസയന്‍സ് റിസര്‍ച്ച് ലബോറട്ടറിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബയോടെക്‌നോളജി/ മോളിക്യൂലര്‍ ബയോളജി വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, നെറ്റ്/ ഗേറ്റ്/ തത്തുല്യ യോഗ്യതയും, അനിമല്‍ സെല്‍ കള്‍ച്ചര്‍, മോളിക്യുലാര്‍ ബയോളജി മേഖലയില്‍ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 35 വയസ്സ് കവിയരുത് (നിയമാനുസൃത വയസ്സിളവ് ബാധകം). ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ജനുവരി 15ന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.imhans.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8129166196.

ഇൻ ഹൗസ്സ് ബ്ലഡ് ഡോനേഷൻ ക്യാമ്പ്

ഓൾ കേരള ബ്ലഡ് ഡോനോർസ് അസോസിയേഷൻ വയനാട് സുൽത്താൻ ബത്തേരി താലൂക്ക് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ബ്ലഡ് ഡോനേഷൻ ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓൾ കേരള ബ്ലഡ് ഡോനോർസ് അസോസിയേഷൻ വയനാട് പി ആർ ഒ നീതു ജോസഫിനെ വിളിക്കുക 8589990782. ക്യാമ്പിൽ ബ്ലഡ് കൊടുക്കുന്നവർക്ക് ഫോട്ടോ പതിച്ച ഡോണർ ഐ ഡി കാർഡ് അന്നുതന്നെ സൗജന്യമായി നൽകുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!