ആലിലക്കുന്ന് പാലം നന്നാക്കുന്നതിന് നടപടി സ്വീകരിക്കും ജില്ലാ കലക്ടടര്‍

0

 

കനത്ത മഴയില്‍ തകര്‍ന്ന അപ്പാട് – ചൂതുപാറ റോഡിലെ ആലിലക്കുന്ന് പാലം നന്നാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടടര്‍. വേണ്ട ഇടപെടല്‍ നടത്തുമെന്ന് എം.എല്‍.ഐ സി ബാലകൃഷ്ണന്‍. കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലിലാണ് റോഡും പാലവും പൂര്‍ണ്ണമായും ഒഴുക്കില്‍പ്പെട്ട് തകര്‍ന്നത്.
അപ്പാട് സ്‌കൂള്‍,മാനികാവ് സ്‌കൂള്‍, അമ്പലം എന്നിവയ്ക്ക് പ്രദേശവാസികള്‍ അതിപ്രധാന്യത്തോടെ പ്രദേശവാസികള്‍ ഉപയോഗിച്ചിരുന്ന റോഡ് കൂടിയാണിത്.ഈ സാഹചര്യത്തില്‍ അടിയന്തിരമായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉള്‍ക്കൊള്ളാവുന്നതിലും അധികം മഴവെള്ളം പ്രദേശത്ത് ഒഴുകി എത്തിയതും കയ്യേറ്റത്താല്‍ ഇടുങ്ങിയ തോടിലൂടെ വെള്ളം പുറത്തേക്കൊഴുകിയതുമാണ് പാലത്തിന്റെയും റോഡിന്റെയും തകര്‍ച്ചക്ക് ആക്കം കൂട്ടിയത്. സംഭവ സ്ഥലത്തെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഗീത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ ഭരണകൂടത്തിന് 10 ലക്ഷം രൂപാ മാത്രം വിനിയോഗിക്കാനേ അനുവാദമുള്ളൂ എന്ന സാഹചര്യത്തില്‍ ങഘഅ യും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായുമെല്ലാം സംസാരിച്ച് പരമാവധി ഫണ്ട് സമാഹരിച്ച് അരക്കോടിയോളം രൂപാ ചിലവ് വരാവുന്ന പാലം പുനര്‍നിര്‍മ്മിക്കുന്നതിന് നടപടിയുണ്ടാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

ശക്തമായ ഒഴുക്കില്‍ വെള്ളം കയറി സമീപത്തെ ഏക്കറ് കണക്കിന് പാടത്തെ കൃഷിയും നശിച്ച് പോയിട്ടുണ്ട്. വാഹന ഗതാഗതം തടസ്സപ്പെട്ട റോഡില്‍ നാട്ടുകാര്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച നടപ്പാലമാണ് ഇപ്പോള്‍ പ്രദേശവാസികളുടെ ഏക ആശ്രയം . ഈ സാഹചര്യത്തില്‍ അടിയന്തിരമായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൃഷി നാശം സംഭവിച്ചവര്‍ക്ക് പ്രകൃതിക്ഷോഭത്തില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. പുഴ വീതി കൂട്ടി സംരക്ഷിക്കുന്നതിനുള്ള നടപടികളും വരും ദിവസത്തില്‍ ആരംഭിക്കും. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം ങഘഅ ഐ സി ബാലകൃഷ്ണനും സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്തി പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് അറിയിച്ചിട്ടുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!