കൊയ്ത്തിന് പാകമായ നെല്ല് കാട്ടാന നശിപ്പിച്ചു

0

നൂല്‍പ്പുഴ മാറോട് പാടശേഖരത്തിലെ കര്‍ഷകരുടെ ഏക്കറുകണക്കിന് നെല്ലാണ് കാട്ടാന നശിപ്പിച്ചത്. വനാതിര്‍ത്തിയില്‍ വനംവകുപ്പിന്റെ കാവല്‍ കാര്യക്ഷമമല്ലന്നും കാട്ടാനശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും കര്‍ഷകര്‍.നൂല്‍പ്പുഴ പഞ്ചായത്തിലെ കല്ലുമുക്ക് മാറോട് പാടശേഖരത്തിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്.പ്രദേശത്തെ കര്‍ഷകരായ മാറോട് രാജു, മാധവന്‍, സുബ്രമണ്യന്‍, കാണിയാട്ട് ബെന്നി എന്നിവരുടെ കൊയ്ത്തിന് പാകമായ നെല്ലാണ് കാട്ടാന നശിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങിയ കാട്ടാന കൊയ്ത്തിന് പാകമായ നെല്ല് നശിപ്പിച്ചു. പ്രദേശത്തെ കര്‍ഷകരായ മാറോട് രാജു, മാധവന്‍, സുബ്രമണ്യന്‍, കാണിയാട്ട് ബെന്നി എന്നിവരുടെ കൊയ്ത്തിന് പാകമായ നെല്ലാണ് കാട്ടാന നശിപ്പിച്ചത്. സമീപത്തെ വനത്തില്‍ നിന്നും ട്രഞ്ചും, വൈദ്യുതി ഫെന്‍സിംഗും തകര്‍ത്താണ് കാട്ടാന കൃഷിയിടത്തില്‍ ഇറങ്ങുന്നത്. രാത്രസമയങ്ങളില്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും കാട്ടാനയെ തുരത്തുന്നതിന്നുള്ള കാര്യക്ഷമമായ നടപടികളൊന്നും ഉണ്ടാകുന്നില്ലന്നാണ് ആരോപണം. കര്‍ഷകര്‍ കാവല്‍ കിടന്നാണ് ഇവിടെ നെല്‍കൃഷി സംരക്ഷിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ സന്ധ്യമയങ്ങിയുടനെ വയലിലിറങ്ങിയ കാട്ടാനകളാണ് കൃഷി നശിപ്പിച്ചത്. കടംവാങ്ങിയും വായ്പയെടുത്തുമാണ് കര്‍ഷകര്‍ ഇവിടെ നെല്‍കൃഷി ചെയ്തുവരുന്നത്. ഈ സാഹചര്യത്തില്‍ വനാതിര്‍ത്തിയില്‍ വനംവകുപ്പ് കാവല്‍ ശക്തമാക്കിയും കാട്ടാന ശല്യത്തില്‍ നിന്നും കാര്‍ഷിക വിളകളെയും കര്‍ഷകരെയും സംരക്ഷിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!