മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകരെ ആദരിച്ചു.കുരുമുളക്,നെല്ല്,കേര സമിതികള്‍ കുടുംബശ്രീ,കൃഷി ഭവന്‍ വനിത ഗ്രൂപ്പ്, ഒരു ലക്ഷം യുവാക്കള്‍ക്കുള്ള തൊഴില്‍ദാന പദ്ധതിയിലെ അംഗങ്ങള്‍, കാര്‍ഷിക കര്‍മ്മ സേന അംഗങ്ങളുടെയും സഹകരണത്തോടെയാണ് കര്‍ഷകരെ ആദരിച്ചത്. കുട്ടി കര്‍ഷകന്‍ ബേസില്‍ സാമുവല്‍ റെജി, റ്റി.ഒ പൗലോസ് തോമ്പ്രയില്‍, ജോസ് പാറേക്കുന്നില്‍, മേരി പാറേക്കാടന്‍, ഒ.സി ചന്ദ്രന്‍ ഒലിവയല്‍, സജി എതിര്‍ക്കുന്ന്, രാജീവന്‍ വഴങ്ങാട്ടില്‍, തങ്കമ്മ ഇ.ആര്‍ പുറക്കുന്നേല്‍ തുടങ്ങിയവരെയാണ് ആദരിച്ചത്.കൃഷി ദര്‍ഷന്‍ വിളംബര ജാഥയും നടത്തി.
പരിപാടി എം.എല്‍. എ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്‍, കൃഷി ഓഫീസര്‍ ജ്യോതി സി. ജോര്‍ജ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നു സ്‌റത്ത് കെ.പി തുടങ്ങിയവര്‍ സംസാരിച്ചു.