സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ രീതി മാറ്റി.ഇനി മുതല്‍ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രം. ശനിയാഴ്ചകളില്‍ ലോക്ക്ഡൗണ്‍ ഇല്ല.ഞായര്‍ ഒഴികെ എല്ലാ ദിവസവും കടകള്‍ തുറക്കാം.നിയന്ത്രണങ്ങള്‍ മേഖല തിരിച്ച് ആയിരിക്കും.രോഗികളുടെ എണ്ണം നോക്കി നിയന്ത്രണം. ഇളവ് അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.ഇന്ന് കൊവിഡ് അവലോകന യോഗത്തില്‍ ഉണ്ടായ ഈ തീരുമാനങ്ങള്‍ മുഖ്യമന്ത്രി നാളെ നിയമസഭയില്‍ അറിയിക്കും.
അതേസമയം ആഗസ്റ്റ് 15, 22 (മൂന്നാം ഓണം) തീയതികളില്‍ നിയന്ത്രണം ബാധകമായിരിക്കില്ല.
ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ കൊവിഡ് രോ?ഗികളുടെ എണ്ണം നോക്കിയാവും ഇനി നിയന്ത്രണം ഏര്‍പ്പെടുത്തുക. ആയിരം ആളുകളില്‍ എത്ര പേര്‍ പൊസീറ്റീവ് എന്ന നോക്കിയാവും ഒരോ പ്രദേശത്തേയും കൊവിഡ് വ്യാപനം പരിശോധിക്കുക. കൊവിഡ് രോഗികള്‍ കൂടുതലുള്ള സ്ഥലത്ത് കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാവും. അല്ലാത്തിടങ്ങളില്‍ വിപുലമായ ഇളവ് നല്‍കും. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിന് പകരം ഒരു ഏരിയയില്‍ എത്ര പൊസീറ്റീവ് കേസുകള്‍ എന്നതാവും ഇനി നിയന്ത്രണങ്ങളുടെ മാനദണ്ഡം. ഇതോടെ ഒരു പഞ്ചായത്തിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം പഞ്ചായത്തിലെ ഒരോ പ്രദേശവും പരിശോധിച്ച് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ മാത്രം അടച്ചിടും.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിയ ചീഫ് സെക്രട്ടറി തല സമിതി പുതിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഇന്നത്തെ അവലോകന യോഗത്തില്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. ടിപിആര്‍ അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങള്‍ അടച്ചിടുന്ന നിലവിലെ രീതി മാറ്റി രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ മാത്രം നിയന്ത്രണം കൊണ്ടു വരാനാണ് സമിതി ശുപാര്‍ശ ചെയ്തത്. കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ള സ്ഥലത്ത് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്. നിലവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്തെ പകുതിയിലേറെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും അടച്ചുപൂട്ടിയ അവസ്ഥയാണുള്ളത്.
ഓണത്തിന് മുന്നോടിയായി വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കാത്ത പക്ഷം വലിയ തിരിച്ചടിയുണ്ടായേക്കാം എന്ന വിലയിരുത്തലും സംസ്ഥാന സര്‍ക്കാരിനുണ്ട്. ടിപിആര്‍ രോഗവ്യാപനം അളക്കാനുള്ള മാനദണ്ഡമാണെന്നും അതല്ലാതെ അടച്ചു പൂട്ടാനുള്ള കണക്കായി പരി?ഗണിക്കരുതെന്നും വിദഗ്ദര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സീനെടുത്തവരും കൊവിഡ് വന്നു പോയവരുമായി കേരളത്തിലെ അന്‍പത് ശതമാനത്തിലേറെ പേര്‍ക്ക് കൊവിഡിനെതിരായ പ്രതിരോധ ശേഷിയുണ്ടെന്നും ഈ കണക്കില്‍ വിശ്വസിച്ച് ജനജീവിതം സു?ഗമമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ആരോഗ്യവിദഗ്ദ്ദര്‍ തന്നെ അഭിപ്രായപ്പെടുന്നു. ടൂറിസം കേന്ദ്രങ്ങളടക്കം എല്ലാ പ്രദേശങ്ങളും സ്ഥാപനങ്ങളും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തുറക്കണമെന്നാണ് കഴിഞ്ഞ ദിവസം ഐഎംഎ ആവശ്യപ്പെട്ടത്.