അമ്പലവയല്‍ ചീങ്ങേരിയില്‍ ഗ്ലോബ് ട്രക്കേഴ്സും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, കുട്ടികള്‍ക്കായി മകലയറ്റം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന സാഹസിക മലകയറ്റത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 60 കുട്ടികള്‍ പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ ക്രക്കറ്റ് താരവും, കേരള ക്രിക്കറ്റ് ടീം കോച്ചുമായ ടിനു യോഹന്നാനും കുട്ടികളോടൊപ്പം ചീങ്ങേരി മല കയറി.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വയനാട്, ഡി എം മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ ചീങ്ങേരി അഡ്വന്‍ചര്‍ ടൂറിസം സെന്ററില്‍ ഗെറ്റ് സെറ്റ് ട്രക്ക് എന്ന പേരില്‍ 6 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ട്രക്കിംഗ് നടത്തിയത്.
മലമുകളിലെ കാഴ്ചകളും പ്രകൃതിഭംഗിയും ആസ്വദിക്കാനെത്തുന്നത് മുതിര്‍ന്നവര്‍ മാത്രമാകുമ്പോള്‍ കുട്ടികളെയും ഒപ്പം കൂട്ടുകയാണ് ഗ്ലോബ് ട്രക്കേഴ്സ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 60 ത് കുട്ടികളും, അവരുട മാതാപിതാക്കളുമുള്‍പ്പടെ 90 ഓളം പേര്‍ ട്രക്കിംഗില്‍ പങ്കെടുത്തു. മുന്‍ ഇന്ത്യന്‍ ക്രക്കറ്റ് താരവും, കേരള ക്രിക്കറ്റ് ടീം കോച്ചുമായ ടിനു യോഹന്നാനും ചീങ്ങേരി മലയില്‍ കുട്ടികളോടൊപ്പം ട്രക്കിങ്ങ് നടത്തി.സംഘാടകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് രണ്ട് മണിയോടെയാണ് മല മുകളിലേക്കുള്ള യാത്ര തുടങ്ങിയത്. സാഹസിക യാത്രയില്‍ പരിചയസമ്പന്നരായ ഗ്ലോബ് ട്രക്കേഴ്സിലെ അംഗങ്ങള്‍ നിഴല്‍പോലെ കൂടെയുണ്ടായിരുന്നു. മലമുകളിലെ അതിസുന്ദരമായ സായാഹ്നക്കാഴ്ചകളും ചാറ്റല്‍ മഴയും കുട്ടികള്‍ക്ക് പുതിയ അനുഭവമായി ആറുമണിയോടെ മലയിറങ്ങുമ്പോള്‍ ചീങ്ങേരി മലയില്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുട്ടികള്‍ ശേഖരിച്ചു