ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിയില്‍ നിന്നും മരുന്ന് ലഭിക്കാന്‍ മണിക്കൂറുകള്‍ ക്യൂനില്‍ക്കണം.പ്രതിഷേധവുമായി രോഗികള്‍. രാവിലെ നേരത്തെയെത്തി ഡോക്ടറെ കാണുന്ന രോഗികളാണ് മരുന്നു ലഭിക്കാനായി മണിക്കൂറുകള്‍ ക്യു നില്‍ക്കേണ്ടി വരുന്നത്. ഫാര്‍മസിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് രോഗികള്‍ പറയുന്നു.അതേസമയം ടൗണിലെ മാതൃശിശു കേന്ദ്രത്തിലെ പീഡിയാട്രിക്, ഗൈനക്കോളജി ഓപികള്‍ കൂടി ഫെയര്‍ലാന്റിലേക്ക് മാറ്റിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിച്ച് പ്രശ്നം പരിഹരിക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.സുല്‍ത്താന്‍ ബത്തേരി ഫെയര്‍ലാന്റിലെ താലൂക്ക് ആശുപത്രിയില്‍ മരുന്നിനായി ഫാര്‍മസിയിലെത്തുന്ന രോഗികളാണ് വലയുന്നത്. ഇവിടെ ആകെയുള്ള ഫാര്‍മസിയിലെ ഒരു കൗണ്ടറില്‍ നിന്നും മണിക്കൂറുകള്‍ ക്യുനിന്നുവേണം മരുന്ന വാങ്ങാന്‍. ഇത് രോഗികളായ വയോജനങ്ങളെയും കുട്ടികളെയും ഗര്‍ഭിണികളെയുമടക്കം ദുരിതത്തിലാക്കുകയാണ്. ഫാര്‍മസിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ദുരിതത്തിന് കാരണമെന്നാണ് ഇവിടെയെത്തുന്നവര്‍ ആരോപിക്കുന്നത്. രാവിലെ മുതല്‍ ഡോക്ടറെ കണ്ടിറങ്ങുന്ന രോഗികളും ഒപ്പംവരുന്നവരും രണ്ടും മൂന്നുമണിക്കൂര്‍ ക്യുനിന്നാണ് മരുന്ന് വാങ്ങി മടങ്ങുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.അതേസമയം ടൗണിലെ മാതൃശിശു കേന്ദ്രത്തിലെ പീഡിയാട്രിക്, ഗൈനക്കോളജി ഓപികള്‍ കൂടി ഫെയര്‍ലാന്റിലേക്ക് മാറ്റിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിച്ച് പ്രശ്നം പരിഹരിക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു