സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പിണങ്ങോട് വയനാട് മുസ്ലീം ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.എം.താജ് മന്‍സൂറിന് 14-ന് യാത്രയപ്പ് നല്‍കുമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.17വര്‍ഷം വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ ആയിരുന്നു. കാലിക്കറ്റ് യൂ.സിറ്റി റാങ്ക് ജേതാവ് ,വയനാട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി മുന്‍ കോഡിനേറ്റര്‍, പത്മപ്രഭാ പുരസ്‌കാര ചടങ്ങിന്റെ കണ്‍വീനര്‍, മാതൃഭൂമി നടത്തിയ വയനാട് മഹോത്സവത്തിന്റെ മാഗസിന്‍ എഡിറ്റര്‍ എന്നിങ്ങനെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.പി.കെ. ഷാഹിന, പി.ടി.എ. പ്രസിഡണ്ട് നാസര്‍ കാതിരി,സ്റ്റാഫ് സെക്രട്ടറി എം.നാസര്‍,അന്‍വര്‍ ഗൗസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു
2014 – 15 അധ്യയന വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ഹയര്‍ സെക്കണ്ടറി അധ്യാപക അവാര്‍ഡ് ജേതാവ്, ദയ ഗ്രന്ഥശാല പ്രസിഡണ്ട്, ഖിദ്മത്തുല്‍ ഇസ്ലാം മഹല്ല് വൈസ് പ്രസിഡണ്ട്, ദര്‍ശന ടി വി ഐക്കണ്‍ ഓഫ് വയനാട് എന്നിങ്ങനെ തെരഞ്ഞെടുത്തിട്ടുണ്ട്. മികച്ച വായനക്കാരന്‍, നല്ല പ്രഭാഷകന്‍, സര്‍വോപരി ക്ലാസ് മുറികളെ പുതുക്കുന്ന മികച്ച അധ്യാപകനുമായ താജ് മന്‍സൂറിന് നാടിന്റെ സ്‌നേഹാദരായി യാത്രയപ്പ് സമ്മേളനം മാറ്റുമെന്ന് അധ്യാപിക.