ചീനപ്പുല്ല്- കട്ടയാട് പ്രദേശം കടുവാ ഭീതിയില്‍

0

 

കഴിഞ്ഞ ഒരാഴ്ചയായി സ്ഥിരമായി ചീനപ്പുല്ല്- കട്ടയാട് പ്രദേശങ്ങളില്‍ കടുവയുടെ സാനിധ്യം ഉണ്ടായതോടെയാണ് പ്രദേശാവാസികള്‍ ഭയപ്പാടിലായത്. ഇന്നു രാവിലെയും പ്രദേശവാസി കൃഷിയിടത്തില്‍ കടുവയെ കണ്ടു. പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം കടുവയുടെ മുന്നില്‍പെടുകയും ചെയ്തിരുന്നു. വനംവകുപ്പിന്റെ ആര്‍ആര്‍ടി അംഗങ്ങള്‍ പ്രദേശങ്ങളില്‍ തിരിച്ചില്‍ നടത്തി. കടുവ സമീപത്തെ വനത്തിലേക്ക് തിരികെ കയറിപോയെന്ന വനംവകുപ്പ് അറിയിച്ചു.

ഇന്നുരാവിലെ ഏഴുമണിയോടെ പ്രദേശവാസിയായ മാന്താനത്ത് സണ്ണിജോണും തന്റെ കൃഷിയിടത്തില്‍ കടുവയെ കണ്ടു.

Leave A Reply

Your email address will not be published.

error: Content is protected !!