ഉദ്ഘാടന വേളയില്‍ കെ ഫോണ്‍ വരിക്കാര്‍ക്ക് കേരളാവിഷന്റെ ആശംസകള്‍.സംസ്ഥാന സര്‍ക്കാറിന്റെ ഫ്ളാഗ് ഷിപ്പ് പ്രോഗ്രാം കെ ഫോണ്‍ പ്രൊജക്ട് ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ 5ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. കെ ഫോണിന്റെ സാങ്കേതിക നിര്‍വഹണ ഏജന്‍സിയായി കേരളാവിഷന്‍.ഔദ്യോഗിക ഉദ്ഘാടനത്തിനും മുന്നേ യുദ്ധകാലാടിസ്ഥാനത്തില്‍ 12 ദിവസംകൊണ്ട് സംസ്ഥാനത്ത് കേരളാവിഷന്‍ നല്‍കിയത് 2000 കെ-ഫോണ്‍ കണക്ഷന്‍.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ വരേണ്യരുടെ ആര്‍ഭാടം മാത്രം എന്ന ധാരണക്ക് അറുതിയാവുകയാണ് പദ്ധതിയിലൂടെ. കേരളത്തില്‍ ഇന്റര്‍നെറ്റ് സേവനം ഇനിമുതല്‍ പാവപ്പെട്ട ബിപിഎല്‍ കുടുംബങ്ങള്‍ക്കും ലഭ്യമാകും. ഇന്റര്‍നെറ്റ് സേവനം ജനകീയമാക്കുന്നതിന്റെ ഭാഗമായി ലോകത്താദ്യം ഒരു സംസ്ഥാന ഗവണ്‍മെന്റ് സ്വന്തം മുന്‍കൈയ്യില്‍ നടപ്പാക്കുന്ന കെഫോണ്‍ പദ്ധതിയുടെ സാങ്കേതി നിര്‍വഹണം സാധ്യമാക്കുന്നതില്‍ അഭിമാനംകൊള്ളുകയാണ് കേബിള്‍ടിവി ഓപ്പറേറ്റര്‍മാരുടെ ജനകീയകൂട്ടായ്മയായ കേരളാവിഷന്‍. ആദ്യഘട്ടത്തില്‍ ഒരു നിയോജകമണ്ഡലത്തില്‍ 100 ബിപിഎല്‍ കുടുംബങ്ങള്‍ക്കുവീതം സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളില്‍ 14,000 ഉപഭോക്താക്കള്‍ക്കും, 30,000 സര്‍ക്കാര്‍ ഓഫീസുകളിലും സൗജന്യ കെഫോണ്‍കണക്ഷന്‍ നല്‍കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് പ്രൊവൈഡര്‍മാരായ കേരളാവിഷനാണ് പദ്ധതി നടത്തിപ്പിന് സാങ്കേതിക സജ്ജീകരണങ്ങള്‍ ചെയ്യുന്നത്. ഇതിനായി സംസ്ഥാനത്ത് കേരളാവിഷന്റെ 100 സപ്പോട്ടിംഗ് സെന്ററുകള്‍ പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞു. കേരളാവിഷന്റെ നിരവധിയായ ഡിസ്ട്രിബ്യൂട്ടര്‍മാരും 5000ത്തോളം കേബിള്‍ടിവി ഓപ്പറേറ്റര്‍മാരും, അരലക്ഷത്തോളം ജീവനക്കാരും കെഫോണ്‍ പദ്ധതി നടത്തിപ്പിന് സാങ്കേതിക ക്രമീകരണങ്ങള്‍ ചെയ്യും. സര്‍ക്കാര്‍ പദ്ധതികള്‍ സാധാരണ നേരിയുന്ന ചുവപ്പുനാടക്കുരുക്കുകള്‍ മറികടക്കാനും സര്‍ക്കാരിന്റെ ജനകീയ പദ്ധതി വിജയകരമാക്കാനും ഇതിനകം ഇന്റര്‍നെറ്റ് വിതരണരംഗത്ത് മികവിന്റെ തൂവലണിഞ്ഞ കേരളാവിഷന് സാധിക്കുമെന്ന വിശ്വാസം വരിക്കാരില്‍ ശക്തമായിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ സൈബര്‍ വളര്‍ച്ചയുടെ വഴിയില്‍ വെന്നിക്കൊടി നാട്ടുന്ന കെ ഫോണ്‍ പദ്ധതിയുടെ സാങ്കേതിക നിര്‍വഹണ വിഭാഗമാകാന്‍ കഴിഞ്ഞത് കേരളാവിഷന് ലഭിച്ച അഭിമാനകരമായ അംഗീകാരമാണ്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും നിറസാന്നിധ്യമായ കേരളാവിഷന്റെ പിന്‍ബലം കെഫോണ്‍ ക്ഷിപ്രസാധ്യമാക്കും. വിളിപ്പുറത്തുണ്ട് കേരളാവിഷന്‍ എന്ന വിശ്വാസ്യത കെ ഫോണിന് പിന്‍ബലമാകും.