കൊവിഡില്‍ ജീവന്‍ പൊലിഞ്ഞു; അശ്വതിയുടെ കുടുംബത്തിന് 50 ലക്ഷം ധനസഹായം
ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച തുക സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുടുംബത്തിനു ലഭ്യമാക്കിയത്. മേപ്പാടി റിപ്പണ്‍ വാളത്തൂര്‍ കണ്ണാടി കുഴിയിലെ പി. കെ ഉണ്ണികൃഷ്ണന്റെ മകളാണ് അശ്വതി (24).
ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍.ടി.ഇ.പി. ലാബ് ടെക്‌നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.