ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു
മാനന്തവാടി നഗരസഭ 2021-2022 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 140 പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.
ഡിസംബര്‍ ആദ്യവാരത്തോടെ 36 ഡിവിഷനുകളിലും വിവിധ പ്രവൃര്‍ത്തികള്‍ക്ക് തുടക്കം കുറിക്കും.4 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് ടെണ്ടറില്‍ ഉള്‍കൊള്ളിച്ചിട്ടുളളത്..പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ജോര്‍ജ്ജിന്റെ അധ്യക്ഷതയിലാണ് ടെണ്ടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.കൃത്യമായ ഷെഡ്യൂള്‍ വെച്ച്് പ്രവൃര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്ന രീതിയിലുള്ള ക്രമീകരണമാണ് നടത്തിയത്.നഗര സഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, പി.വി.എസ്.മൂസ, ജേക്കബ് സെബാസ്റ്റ്യന്‍, പി.എം.ബെന്നി, വി.യു.ജോയി, രാമചന്ദ്രന്‍.ജി, എം.നാരായണന്‍, എന്നിവര്‍ പങ്കെടുത്തു.