തൊടുവട്ടി – തേലംപറ്റ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യംശക്തം.സുല്‍ത്താന്‍ ബ്ത്തേരി നഗരസഭയിലെ പതിനേഴാം ഡിവിഷനിലൂടെ കടന്നുപോകുന്ന റോഡാണ് തൊടുവട്ടി തേലംപറ്റ റോഡ്. വയലുകള്‍ക്ക് നടുവിലൂടെ കടന്നുപോകുന്ന റോഡിന്റെ ഇരുഭാഗവും ടാറിംഗ് ചെയ്തിട്ടുണ്ടങ്കിലും മധ്യത്തില്‍ 300 മീറ്റര്‍ ദൂരം ചളിക്കുളമായ അവസ്ഥയിലാണ്. ഈ ഭാഗം എത്രയും വേഗം ടാറിങ് നടത്തണമെന്നാണ് കര്‍ഷകര്‍കരുടെയും പ്രദേശവാസികള്‍ളുടെയും ആവശ്യം.
സുല്‍ത്താന്‍ ബ്ത്തേരി നഗരസഭയിലെ പതിനേഴാം ഡിവിഷനിലൂടെ കടന്നുപോകുന്ന റോഡാണ് തൊടുവട്ടി തേലംപറ്റ റോഡ്. രണ്ടര കിലോമീറ്റര്‍ ദൂരംവരുന്ന റോഡ് വയലേലകള്‍ക്ക് നടുവിലൂടെയാണ് കടന്നുപോകുന്നത്. ഇതില്‍ തൊടുവട്ടി മുതല്‍ തേലംപറ്റ പാടശേഖരം വരെയും, തേലംപറ്റ കവലമുതല്‍ പാടശേഖരം വരെയും ടാറിംങ് നടത്തിയിട്ടുണ്ട്. ഇതിനിടയിലുള്ള മൂന്നൂറ് മീറ്റര്‍ ദൂരമാണ് ടാറിങ് നടക്കാതെ ചളിക്കുളമായി കിടക്കുന്നത്. സോളിങ് പതിച്ചിട്ടുണ്ടങ്കിലും വാഹനങ്ങള്‍ ഓടി ഇവ ഇളകിമാറി വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. മഴ മാറാതെ നില്‍ക്കുന്നതിനാല്‍ ഈ കുഴികളില്‍ വെള്ളം കെട്ടിനിന്ന് ചളിക്കുളമായി മാറിക്കഴിഞ്ഞു. അതിനാല്‍ ഇതുവഴി കാല്‍നടയാത്രപോലും ദുസ്സഹമായി തീര്‍ന്നിട്ടുണ്ട്. പ്രദേശത്തെ കര്‍ഷകരും ഇതുവഴി സഞ്ചരിക്കുന്നവരും ഏറെ പ്രയാസപ്പെ്്ട്ടാണ് കടന്നുപോകുന്നത്. അതിനാല്‍ എത്രയും പെട്ടന്ന് ടാറിങ് നടത്തി ഇത്രയും ദൂരംകൂടി ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം.