അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ലക്ഷദ്വീപിനടുത്ത് അര്‍ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. വടക്കന്‍ കേരളത്തില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിതീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു. തെക്കന്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴയും കാറ്റും അനുഭവപ്പെടുന്നുണ്ട്. വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. കൊല്ലം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് അലര്‍ട്ടുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്ററാകും കാറ്റിന്റെ വേഗത. പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവയ്ക്കുള്ള മുന്നറിയിപ്പുണ്ട്
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ 40 കി.മി.വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.