സംസ്ഥാനത്തിന് 2,65,160 ഡോസ് കൊവിഡ് വാക്സിന്‍ കൂടി ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . 1,08,510 ഡോസ് കൊവാക്സിനും 53,500 കൊവിഷീല്‍ഡ് വാക്സിനും തിരുവനന്തപുരത്തെത്തിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തിന് ആകെ ലഭിച്ച വാക്സിന്‍ ഡോസുകളുടെ എണ്ണം 1,28,82,290 ആയി.വെള്ളിയാഴ്ച 61,150 ഡോസ് കൊവിഷീല്‍ഡ് എറണാകുളത്തും 42,000 ഡോസ് വാക്സിന്‍ കോഴിക്കോടും എത്തിയിരുന്നു.ഇതുവരെ സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം1,70,976 ആയി. 1,05,02,531 പേര്‍ ആദ്യ ഡോസും 29,76,526 രണ്ടാം ഡോസും എടുത്തു. അതേസമയം ഇന്ന് 12,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.66 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
Sign in
Sign in
Recover your password.
A password will be e-mailed to you.