ഇന്ന് അക്ഷയതൃതീയ:  വ്യാപാരം ഓണ്‍ലൈനില്‍

0

കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും ‘അക്ഷയതൃതീയ’ വില്പന ഓണ്‍ലൈന്‍ വഴിയാക്കാനൊരുങ്ങി സ്വര്‍ണ വ്യാപാരികള്‍. ഈ ദിവസം സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് കാണുന്നത്.കഴിഞ്ഞ വര്‍ഷവും ലോക്ഡൗണ്‍ ആയതിനാല്‍ അക്ഷയതൃതീയ വില്പന ഓണ്‍ലൈന്‍ വഴിയായിരുന്നു.

പത്ത് ശതമാനം വില്പന മാത്രമാണ് നടന്നത്. പൊതുവേ സ്വര്‍ണ വ്യാപാരികളെ സംബന്ധിച്ച് വലിയ പ്രതീക്ഷയുടെ ദിനമാണ് അക്ഷയതൃതീയ.ഈ വര്‍ഷവും കോവിഡ് ലോക്ഡൗണില്‍ കടകളെല്ലാം അടഞ്ഞുകിടക്കുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് വ്യാപാരികള്‍. അതിനുവേണ്ടി സാമൂഹിക മാധ്യമങ്ങളെല്ലാം പരമാവധി ഉപയോഗപ്പെടുത്തും. 15 ശതമാനത്തിലധികം വ്യാപാരം ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!