ബ്ലാസ്റ്റ് ആശങ്കയായി :നെല്‍കതിരുകള്‍ കരിഞ്ഞു

0

കണിയാമ്പറ്റ ചീക്കല്ലൂര്‍ പാടശേഖരസമിതിയുടെ കീഴിലുള്ള 250 ഏക്കറോളം നെല്‍പാടത്താണ് ബ്ലാസ്റ്റ് രോഗം ബാധിച്ചിരിക്കുന്നത്.കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ലഭിച്ച മനുവര്‍ണ്ണ വിത്താണ് ഇത്തവണ കര്‍ഷകരെ കണ്ണീരിലാഴ്ത്തിയത്. ഏകദേശം 5 ടണ്ണോളം വിത്ത് ചീക്കല്ലൂര്‍ പാടശേഖരസമിതിയില്‍ മാത്രം കൃഷിചെയ്തിരുന്നു.കര്‍ഷകര്‍ക്ക് ഒന്നിച്ചു വളം ചെയ്യാനും ഒരേ സമയം കൊയ്ത്തുനടത്താനുമുള്ള സൗകര്യത്തിനുവേണ്ടിയാണ് മൊത്തത്തില്‍ ഒരേ വിത്ത് തന്നെ കര്‍ഷകര്‍ ഇറക്കിയത്.ജില്ലയിലെതന്നെ നിരവധി ഇടങ്ങളിലേക്ക് മാണ്ണൂത്തിയില്‍ നിന്നും ഇതേ മനുവര്‍ണ്ണ വിത്ത് കൊണ്ടു പോയിട്ടുണ്ട്. വിതച്ച ഏകദേശം 75 ദിവസമാകുമ്പോള്‍തന്നെ കതിര് കരിഞ്ഞുണങ്ങി മുറിഞ്ഞുപോകുന്ന അവസ്ഥയാണ് ബ്ലാസ്റ്റ രോഗം. എം.എല്‍.എയും , പഞ്ഞായത്ത് പ്രസിഡന്റും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
വിള ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെങ്കിലും ലഭിക്കുന്നത് തുച്ഛമായ തുകയാണെന്നും , ഏക്കറിന് 35000 രൂപയോളം കൃഷിക്ക് ചിലവായിട്ടുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.കൃഷി മാത്രം ഉപജീവനമായെടുത്ത ഈ പ്രദേശത്തെ പല കര്‍ഷകരും തങ്ങളുടെ സമ്പാദ്യം മുഴുവന്‍ പണയപെടുത്തിയാണ് കൃഷിയിറക്കിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!