ജില്ലയില്‍ 168 പേര്‍ക്ക് കൂടി കോവിഡ് .ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 8.97

0

 

വയനാട് ജില്ലയില്‍ ഇന്ന് (15.11.21) 168 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 286 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 167 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.97  ആണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129431 ആയി. 126140 പേര്‍ രോഗമുക്തരായി. നിലവില്‍ 2554 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2417 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മീനങ്ങാടി 23 , ബത്തേരി 21 , പുല്‍പ്പള്ളി 16 , കല്‍പ്പറ്റ 14 , മുള്ളന്‍കൊല്ലി 13 , കണിയാമ്പറ്റ , മുട്ടില്‍ 8 വീതം , എടവക , മാനന്തവാടി , തിരുനെല്ലി 7 വീതം, പൂതാടി 6 , അമ്പലവയല്‍ , കോട്ടത്തറ , വെള്ളമുണ്ട ,  വൈത്തിരി 5 വീതം , മേപ്പാടി , തവിഞ്ഞാല്‍ 4 വീതം , നെന്മേനി , നൂല്‍പ്പുഴ , തൊണ്ടര്‍നാട് 3 വീതം ആള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ  ഒരു  തമിഴ്‌നാട് സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.

1236 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.11.21) പുതുതായി നിരീക്ഷണത്തിലായത് 1236 പേരാണ്. 817 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13788 പേര്‍. ജില്ലയില്‍ നിന്ന് 392 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 852731 സാമ്പിളുകള്‍ പരിശോധനയ്ക്ക്  വിധേയമാക്കി. ഇതില്‍ 851753 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 722322 പേര്‍ നെഗറ്റീവും 129431 പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!