ശമ്പളമില്ല,ശമ്പള പരിഷ്‌കരണവുമില്ല കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിലേക്ക് 

0

ശമ്പളവുമില്ല, ശമ്പള പരിഷ്‌കരണവുമില്ല സമരത്തിനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍.നവംബര്‍ മാസം പകുതി പിന്നിട്ടിട്ടും ഒക്ടോബര്‍ മാസത്തെ ശമ്പളം ഇതുവരെ ജീവനക്കാര്‍ക്ക് കോര്‍പ്പറേഷന്‍ നല്‍കിയിട്ടില്ല. ഇതോടെ ആയിരക്കണക്കിന് ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരാണ് ശമ്പളംലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. ഒക്ടോബര്‍ മാസത്തെ ശമ്പളമാണ് നവംബര്‍ 15പിന്നിട്ടിട്ടും ലഭിക്കാത്തത്. ഇതുകാരണം ആയിരക്കണക്കിന് ജീവനക്കാരാണ് ദുരിതം അനുഭവിക്കുന്നത്. ശമ്പള പരിഷ്‌ക്കരണത്തിനും കോര്‍പ്പറേഷനില്‍ കൊണ്ടുവരുന്ന അശാസ്ത്രീയമായ പരിഷ്‌ക്കാരങ്ങള്‍ക്കുമെതിരെ തൊഴിലാളികള്‍ ഈമാസം അഞ്ച് ആറ് തീയതികളില്‍ പണിമുടക്ക് സമരം നടത്തിയിരുന്നു. ഈ സമരത്തോടുള്ള പ്രതികാരമാണ് ശമ്പളം വൈകിക്കുന്നതിന് കാരണമെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്ന്. ഇതിനിടെ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ഇത്തരം നടപടികളില്‍ പ്രതിഷേധിച്ച് അനശ്ചിതകാല സമരത്തിന് ഒരുങ്ങുകയാണ് ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന റ്റിഡിഎഫ്. ഈ മാസം 23ന് തിരുവനന്തപുരത്ത് ചേരുന്ന സംഘടനസംസ്ഥാനസമിതി സമരതീയതി പ്രഖ്യാപിക്കും. നിലവിലെ സാഹചര്യത്തില്‍ ജീവനക്കാര്‍  ദൂരിതത്തിലാണന്നും എത്രയും വേഗം ശമ്പളം നല്‍കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!