തൊഴിലുടമയുടെ പീഡനം മൂലം കുവൈത്തില്‍ കുടുങ്ങിയ വൈത്തിരി സ്വദേശിയായ ലിന്‍ഡ നാട്ടില്‍ തിരിച്ചെത്തി. ഇന്ത്യന്‍ എംബസിയുടെയും രാജ്യസഭ എംപി ബിനോയ് വിശ്വത്തിന്റെയും ഇടപെടലാണ് ലിന്‍ഡ തിരിച്ചെത്താന്‍ കാരണമായത്.
കുവൈത്തിലെ വീട്ടുതടങ്കലില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്താനാകുമെന്ന് ലിന്‍ഡ കരുതിയതല്ലെന്ന് ലിന്‍ഡ പറഞ്ഞു. അര്‍ബുധ ബാധിതനായ ഭര്‍ത്താവ് ബിനോജിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഏജന്റ് മൂഖേന ലിന്‍ഡ വീട്ടുജോലിക്കായി കുവൈത്തിലെത്തിയത്.
വിവിധ സംഘടനകളെ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല.ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ലിന്‍ഡയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ച് സുരക്ഷിതമായി കുവൈത്തിലെ ഇന്ത്യന്‍ എംബസിയിലെത്തിച്ചത്.ബിനോജിന്റെ തുടര്‍ ചികിത്സയ്ക്കുള്ള പണം ഇനി എങ്ങനെ കണ്ടെത്തുമെന്ന് ഈ കുടുംബത്തിന് അറിയില്ല.ഇത് തന്റെ രണ്ടാംജന്മം ആണെന്നും തിരിച്ചു വരാന്‍ സഹായിച്ചവര്‍ക്ക് വളരെയധികം നന്ദി ഉണ്ടെന്നും ലിന്‍ഡപറഞ്ഞു.