പോക്സോ കേസുകളില്‍ പ്രതിക്ക് 27 വര്‍ഷം ശിക്ഷ
വള്ളിയൂര്‍ക്കാവ് കണ്ണിവയല്‍ നടവയല്‍ കോളനിയിലെ ഇ.കെ വിനീതിന് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എം.വി രാജകുമാരയാണ് രണ്ട് കേസുകളില്‍ വിവിധ വകുപ്പുകളില്‍ ശിക്ഷ വിധിച്ചത്.2020 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം.പൂജ കര്‍മ്മങ്ങളുടെയും ചികിത്സയുടെയും മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും, മറ്റൊരു പെണ്‍കുട്ടിയെ പീഡീപ്പിക്കാനും ശ്രമിച്ച പരാതിയിലാണ് ഇയാളെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുള്‍ കരീം, എസ് ഐ ബിജു ആന്റണി, എ എസ് ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.സെക്ഷന്‍ 354 ബിയിലെ രണ്ട് വകുപ്പുകള്‍ പ്രകാരം 8 വര്‍ഷവും ബലാത്സംഗ കുറ്റത്തിന് 15 വര്‍ഷവും പീഡനശ്രമത്തിന് 3 വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്.പോക്സോ കേസുകളില്‍ അപൂര്‍വ്വമായാണ് നീണ്ട വര്‍ഷങ്ങളുടെ ശിക്ഷ വിധിക്കുന്നത്. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യുട്ടര്‍ എം.ജി സിന്തു ഹാജരായി