വിഎസ് ഇന്ന് 100ാം വയസ്സിലേക്ക്

0

മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സ്ഥാപക നേതാവുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് ആഘോഷങ്ങളില്ലാതെ 99ാം പിറന്നാള്‍. ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ.അരുണ്‍ കുമാറിന്റെ വസതിയില്‍ പൂര്‍ണവിശ്രമ ജീവിതത്തിനിടെ നൂറാം വയസ്സിലേക്കു കടക്കുന്ന വിഎസിനെത്തേടി ഇന്നലെത്തന്നെ പ്രമുഖ നേതാക്കളുടെ ഉള്‍പ്പെടെ ആശംസാ സന്ദേശങ്ങള്‍ എത്തി. എല്ലാവരുടെയും സ്‌നേഹത്തിനു കുടുംബാംഗങ്ങള്‍ നന്ദി പറഞ്ഞു. കേക്ക് മുറിക്കും, പായസം വയ്ക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സന്ദര്‍ശകരെ അനുവദിക്കാനാകില്ല.ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നാണ് വിഎസിന്റെ ജനനം.

 

Leave A Reply

Your email address will not be published.

error: Content is protected !!