കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ രണ്ട് പേരെ ബത്തേരി പൊലിസ് പിടികൂടി

0

കാസര്‍കോട് അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ വാടക വീട്ടില്‍ നിന്ന് കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ രണ്ട് പേരെ ബത്തേരി പൊലിസ് പിടികൂടി. ബത്തേരി പഴുപ്പത്തു രില്‍ ഒളിച്ചു താമസിക്കുകയായിരുന്ന കാസര്‍കോട് പെരിയ കല്ലിയാട്ട് വീട്ടില്‍ അബ്ദുള്‍ റസാഖ്(51), പള്ളിക്കര ബദരിയ കോട്ടേഴ്‌സ് സുലൈമാന്‍ (51) എന്നിവരെയാണ് ബത്തേരി പൊലിസ് പിടികൂടിയത്. ഇരുവരെയും പിന്നീട് അമ്പലത്തറ പൊലിസിന് കൈമാറി.

ബുധനാഴ്ച വൈകിട്ട് അമ്പലത്തറ പൊലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അബ്ദുള്‍ റസാഖ് വാടകക്ക് താമസിച്ചിരുന്ന പാറപ്പള്ളി ഗുരുകുലത്തെ വാടക വീട്ടില്‍ നിന്ന് കള്ളനോട്ടുകള്‍ കണ്ടെടുത്തത്. വിപണിയില്‍ നിന്ന് പിന്‍വലിച്ച 2000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്. 7 കോടി 25 ലക്ഷം രൂപയാണ് വീട്ടില്‍ നിന്ന് ചാക്കിലാക്കിയ നിലയില്‍ കണ്ടെടുത്തത്. എന്നാല്‍ ആളെ പിടികിട്ടിയിരുന്നില്ല. ഫോണില്‍ ബഡപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു, പിന്നീട് ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ്‌, എസ് ഐ സാബു കെ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഴുപ്പത്തൂരിലെ ഹോം സ്റ്റേയില്‍ നിന്ന് ഇന്ന് വൈകുന്നേരം ഇരുവരെയും പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!