പൂതാടി – മീനങ്ങാടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചോയിക്കൊല്ലി നടപാലം അപകടാവസ്ഥയില്‍.ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് പണിത ഈ പാലം എത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്.പാലത്തിലൂടെ സഞ്ചരിക്കുന്നവര്‍ ജീവന്‍ പണയം വെച്ചാണ് യാത്ര ചെയ്യുന്നത്.ഈ പാലത്തിലൂടെയാണ് സമീപത്തെ വൃന്ദാവന്‍ കോളനി , ചോയികൊല്ലി കോളനി,മടൂര്‍ കോളനിയിലെ 100 കണക്കിന് കുടുംബങ്ങള്‍ സഞ്ചരിക്കുന്നത്.അപകടാവസ്ഥയിലായ നട പാലം പൊളിച്ചു നീക്കി പുതിയ പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പുതാടി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് കല്ലൂര്‍ക്കുന്ന് നരസി പുഴക്ക് കുറുകെ ചോയിക്കൊല്ലി നടപാലമാണ് ബീമുകള്‍ അടര്‍ന്ന് എത് നിമിഷവും തകര്‍ന്ന് പുഴയിലേക്ക് പതിക്കാവുന്ന അവസ്ഥയില്‍ നില്‍ക്കുന്നത്. പ്രദേശത്തെ ആളുകള്‍ക്ക് ബത്തേരി , ബിനാച്ചി,കേണിച്ചിറ ഭാഗങ്ങളുമായി എളുപ്പത്തില്‍ എത്തിപെടാനും ഈ പാലമാണ് ഉപയോഗിക്കുന്നത് .