തണുപ്പു കാലത്ത് സ്ത്രീകളുടെ സൗന്ദര്യം എങ്ങനെ സംരക്ഷിക്കാം…

0

മഞ്ഞുകാലം സ്ത്രീകളെ സംബന്ധിച്ച് കുറച്ച് പേടിയുള്ള കാലമാണ്. കാരണം മഞ്ഞുകാലത്താണ് പല രോഗങ്ങളും അവരെ അലട്ടുന്നത്. വരണ്ട ചര്‍മ്മം, കാലുകളും കൈയും വിണ്ടു കീറല്‍ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ ഈ സമയത്താണ് അഭിമുഖീകരിക്കുന്നത്.

കോടമഞ്ഞില്‍ സൗന്ദര്യത്തിന്റെ ഗ്രാഫ് മുങ്ങിപ്പോകാതിരിക്കാന്‍ ഇതാ പിടിച്ചോ കുറച്ച് ബ്യൂട്ടി ടിപ്സ്….

ദൈനംദിന ജീവിതത്തില്‍ അല്പം ശ്രദ്ധ കൊടുത്താല്‍ മഞ്ഞുകാലത്തെ ‘കൂളായി’ തന്നെ പറഞ്ഞു വിടാം. സൌന്ദര്യ കാര്യങ്ങളില്‍ ശ്രദ്ധിക്കാനുള്ള ഒരു മനസ്സ് വേണമെന്നത് തന്നെ പ്രധാനം. രാവിലത്തെ കുളിയില്‍ തന്നെ തുടങ്ങാം സൌന്ദര്യസംരക്ഷണ നടപടികള്‍. മഞ്ഞുകാല പ്രഭാതത്തില്‍ തണുത്ത് വിറച്ചായിരിക്കുമല്ലോ നിങ്ങള്‍ ‘ഒരു ബാത്ത്’ എടുക്കാന്‍ എത്തുക. അതുകൊണ്ട് തന്നെ ചെറുചൂടുളള വെള്ളത്തിലാക്കാം കുളി. ചൂടുവെള്ളവും തണുത്ത വെള്ളവും മാറി മാറി ഉപയോഗിച്ചുള്ള കുളി രക്തചംക്രമണം കൂട്ടും.

കുളി കഴിഞ്ഞാല്‍ കാലിലും കൈയ്യിലും മോയിസ്ചറൈസര്‍ പുരട്ടുക. സിങ്ക് ഓക്സൈഡ് അടങ്ങിയ നല്ല മോയിസ്ചറൈസര്‍ വേണം ഉപയോഗിക്കാ!നായി തെരഞ്ഞെടുക്കാന്‍. കൈകാലുകളില്‍ വരണ്ട ചര്‍മ്മമുള്ളവര്‍, ആറ് ടീ സ്പൂണ്‍ പെട്രോളിയം ജെല്ലിയും രണ്ട് ടീ സ്പൂണ്‍ ഗ്ലിസറിനും രണ്ട് ടീ സ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത മിശ്രിതം ആഴ്ചയില്‍ രണ്ട് ദിവസം ഉപയോഗിക്കുന്നത് നല്ലതാണ്. നിങ്ങളുടെ കൈയില്‍ കുറച്ച് വെണ്ണയോ എണ്ണയോ കരുതുന്നത് നല്ലതാണ് കാരണം നിങ്ങളുടെ ജോലി കഴിഞ്ഞും വെള്ളം ഉപയോഗിച്ചതിന് ശേഷവും ഇവയില്‍ ഏതെങ്കിലും ഒന്ന് നിങ്ങളുടെ കൈയില്‍ പുരട്ടുകയാണെങ്കില്‍ നിങ്ങളുടെ കൈ സോഫ്റ്റും സ്മൂത്തും ആവും.

മഞ്ഞുകാലത്ത് ചുണ്ടുകള്‍ വളെരെപ്പെട്ടെന്ന് പൊട്ടുകയും വരളുകയും ചെയ്യും. ഇത് തടയുന്നതിന് ലിപ് ബാമുകള്‍ ഉപയോഗിക്കേണ്ടത് വളരെ അത്യാവിശ്യമാണ്.

നിങ്ങള്‍ എപ്പോഴും ഉപയോഗിക്കുന്ന ലിപ് ബാമുകളില്‍ നിന്ന് വ്യത്യസ്തമായി വെണ്ണയും വെണ്ണയും അടങ്ങിയിട്ടുള്ള ലിപ് ബാമുകള്‍ ഉപയോഗിക്കാം. ഒലീവ് എണ്ണയും വെണ്ണയും നേരിട്ട് ചുണ്ടില്‍ ഉപയോഗിക്കുന്നതും നല്ലതാണ്. മഞ്ഞുകാലങ്ങളില്‍ മുട്ട, മീന്‍ തുടങ്ങിയവ കഴിക്കുന്നതും ചുണ്ടുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.

ദിവസവും ചെറു ചൂടോടു കൂടിയ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുക. ഇത് ഒരു ചൈനീസ് ഔഷധമാണ്. ഇങ്ങനെ നാരങ്ങാവെള്ളം കുടിക്കുക വഴി നിങ്ങളുടെ ശരീരത്തിന് ഉന്മേഷം കിട്ടുമെന്ന് മാത്രമല്ല കരള്‍, പിത്താശയം എന്നിവയിലെ വിഷാംശങ്ങളെ മാറ്റി ശുചീകരിക്കാനും ഇതിന് കഴിയും. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും അതുവഴി ചര്‍മകാന്തി കൂട്ടാനും നാരങ്ങാവെള്ളത്തിന് ശേഷിയുണ്ട്. ഉറക്കമാണ് അവസാനത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ടിപ്പ്. എല്ലാ ദിവസവും രാത്രിയില്‍ നേരത്തെ ഉറങ്ങുകയും പിറ്റേദിവസം രാവിലെ നേരത്തെ ഉണരുകയും ചെയ്യുക. ശരീരത്തിനും മനസിനും വിശ്രമം ലഭിക്കേണ്ടത് നല്ല ആരോഗ്യത്തിന് ആവശ്യമാണ്. നന്നായി ഉറങ്ങിയാല്‍ ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനാവുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

മഞ്ഞുകാലങ്ങളില്‍ മുടിയുടെ സംരക്ഷണവും വളരെ അത്യാവിശ്യമാണ്. മുടി സംരക്ഷിച്ചില്ലെങ്കില്‍ അവ കൊഴിയുകയും ്രൈഡയാവുകയും ചെയ്യും. അതുകൊണ്ട് വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ദിവസും മുടിയില്‍ തേച്ച് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്.

വെളിച്ചെണ്ണയുടെ ഉപയോഗം മുടിഡ്രൈ ആവുന്നത് തടയുകയും മുടിക്ക് നല്ല ബലം നല്‍കുകയും ചെയ്യുന്നു. തണുപ്പുകാലത്ത് നല്ലൊരളവില്‍ വ്യായാമം ആവശ്യമാണെന്നാണ് ആയുര്‍വ്വേദം ഉപദേശിക്കുന്നത്. പക്ഷേ, ശരീരം തളരാതെ നോക്കുകയും വേണം. ശരിയായ പരിപാലനം നമ്മുടെ ചര്‍മ്മത്തിനും ശരീരത്തിനും നല്‍കിയാല്‍ മഞ്ഞുകാല പ്രശ്നങ്ങള്‍ ഒഴിവാക്കുവാന്‍ സാധിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!