ഇരുചക്ര വാഹനങ്ങളില്‍ നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം

0

നാല് വയസിന് മുകളിലുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് . കേന്ദ്രമോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 129ല്‍ ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കുറിപ്പില്‍ പറയുന്നു.നാലു വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രത്യേക അധികസുരക്ഷാ സംവിധാനങ്ങളോടെ (സേഫ്റ്റി ഹാര്‍നസും ക്രാഷ് ഹെല്‍മെറ്റും) അത്യാവശ്യഘട്ടങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ കൊണ്ടുപോകാം എന്നും മേട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി ചെയ്ത് വ്യക്തത വരുത്തിയിട്ടുമുണ്ട്.

സഹയാത്രികന്‍ 4 വയസ്സിനു മുകളിലാണെങ്കില്‍ അയാളെ ഒരു പൂര്‍ണ്ണയാത്രികന്‍ എന്ന നിലയ്ക്കാണ് നിയമപരമായിത്തന്നെ കണക്കാക്കുന്നത്. മറ്റു തരം വാഹനങ്ങളിലെല്ലാം ഡ്രൈവറും യാത്രക്കാരും എല്ലാം വാഹനത്തിനുളളിലാണെങ്കില്‍ ഇരുചക്രവാഹനങ്ങളില്‍ അവര്‍ വാഹനത്തിന് പുറത്ത് യാതൊരുവിധ സുരക്ഷാസംവിധാനങ്ങളോ വാഹനത്തോട് ഒരുവിധ നൂല്‍ബന്ധമോപോലും ഇല്ലാതെയുമുള്ള അവസ്ഥയിലാണ് യാത്ര ചെയ്യുന്നത്. കൂടാതെ ഡ്രൈവറുടേയോ ഒപ്പമുള്ളവരുടേയോ മനസ്സിന്റെ ഒരു ചെറിയ ചാഞ്ചല്യമോ സീറ്റിലിരിക്കുന്നതിലെ ചെറിയ വശപിശകുകളോ മതിയാകും വാഹന നിയന്ത്രണം നഷ്ടപ്പെട്ട് അപകടപ്പെടാന്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!