ദേശീയ പാത മീനങ്ങാടി 53 ല്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്.
തൃശ്ശൂരില്‍ നിന്നും വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി സ്വദേശിനിയും മില്‍മ മാനേജറുമായ ടിന്റു വി ജോര്‍ജ്, മീനങ്ങാടി സ്വദേശിനി ഗ്രീഷ്മ കരീം ,ഡ്രൈവര്‍ സുഹൈല്‍ വൈത്തിരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ ഗുരുതരമായി പരിക്കേറ്റ ടിന്റു വി ജോര്‍ജിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റ് രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം.ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.