മാനന്തവാടി നഗരസഭയ്ക്ക് ഗ്യാസ് ക്രമിറ്റോറിയം ഒരുങ്ങുന്നു

0

 

ചൂട്ടക്കടവിലാണ് അത്യാധുനിക സജ്ജീകരണങ്ങളോടു കൂടി ഗ്യാസ് ക്രമിറ്റോറിയം ഒരുങ്ങുന്നത്. തറക്കല്ലിടല്‍ കര്‍മ്മം നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ.രക്‌നവല്ലി നിര്‍വ്വഹിച്ചു.80 ലക്ഷം രൂപ ചിലവിലാണ് ക്രിമിറ്റോറിയം പണിയുന്നത്. 50 ലക്ഷം രൂപ കെട്ടിടത്തിനും, 30 ലക്ഷം രൂപ അനുബന്ധ ഉപകരണങ്ങള്‍ക്കുമാണ്. ചൂട്ടക്കടവിലെ ഭൂമിയില്‍ മൂന്ന് മീറ്റര്‍ ഉയരത്തിലാണ് ക്രിമിറ്റോറിയം പണിയുന്നത്. തറക്കല്ലിടല്‍ ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ അധ്യക്ഷനായി.

പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ജോര്‍ജ്ജ്. ജേക്കബ് സെബാസ്റ്റ്യന്‍, അബുള്‍ ആസിഫ്, വി.ആര്‍.പ്രവീജ്, കടവത്ത് മുഹമ്മദ്, കെ. ജയേന്ദ്രന്‍ ,കെ.ടി. വിനു, കോണ്‍ട്രാക്ടര്‍ ഇബ്രാഹിം, സണ്ണി ചാലില്‍, ബിനു, എച്ച്.ഐ-കെ.എം.സജി, ഓവര്‍സിയര്‍ ഷാജി, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളി തുടങ്ങി വിവിധ രാഷ്ട്രീയ മത സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ സംസാരിച്ചു. ആറ് മാസം കൊണ്ട് ക്രിമിറ്റോറിയം പണി പൂര്‍ത്തീകരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!