ലീസ് കര്‍ഷക സമരസമിതി 24 മണിക്കൂര്‍ നിരാഹാര സമരത്തില്‍

0

വനാതിര്‍ത്തിയില്‍ കുടിയിരുത്തിയ കര്‍ഷകര്‍ക്ക് നൂറ്റാണ്ട് കഴിഞ്ഞിട്ടും പട്ടയവും മറ്റുആനുകൂല്യങ്ങളും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ിന്ദു ഐക്യവേദി ഭൂരഹിത ഫോറസ്റ്റ് ലീസ് കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തുന്നത്.കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കുക, വാസയോഗ്യമായ വീടുകള്‍ നിര്‍മിക്കാന്‍ അനുവാദിക്കുക, ഫോറസ്റ്റ് ലീസ് കര്‍ഷകര്‍ക്ക് എതിരെയെടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കുക, ശുദ്ധമായ കുടിവെള്ളം, വൈദ്യുതി, സഞ്ചാരയോഗ്യമായ റോഡുകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ പത്തോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹരം സമരം നടത്തുന്നത്.ഹിന്ദുഐക്യവേദി ഭൂരഹിത ഫോറസ്റ്റ് ലീസ് കര്‍ഷക സമരസമിതിയുടെ നേതൃത്തിലാണ് സ്വതന്ത്രമൈതാനിയില്‍ നിരാഹാര സമരം നടത്തുന്ന്. സമരം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി എന്‍ മുരളിധരന്‍ ഉല്‍ഘാടനം ചെയ്തു. ലീസ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. മാറിമാറിവന്ന സര്‍ക്കാറുകള്‍ ലീസ് കര്‍ഷകരെ സംരക്ഷിക്കാനായി ഒന്നുംചെയിതല്ലന്നും അ്ദ്ദേഹം ആരോപിച്ചു. 20 ലീസ് കര്‍ഷകരാണ് നിരാഹരസമരമിരിക്കുന്നത്. നാളെ രാവിലെ പത്ത് മണിക്ക് സമരം അവസാനിക്കും. നേതാക്കളായ കെ കെ രാജന്‍, രവീന്ദ്രന്‍ പടിപ്പുര, ഉദയകുമാര്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!